സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്നു കൊടിയേറും

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ ഒമ്പതിനു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. ഇന്നു രജിസ്‌ട്രേഷന്‍ മാത്രമാണ് നടക്കുന്നത്.
വ്യാഴാഴ്ച വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് ഔപചാരിക ഉദ്ഘാടനം നടത്തും. ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിലായി 183 ഇനങ്ങളിലാണ് മത്സരങ്ങള്‍. ശാസ്ത്ര, ഐടി മേളകള്‍ ഷൊര്‍ണൂര്‍ സെന്റ് തെരേസാസിലും ഗണിതശാസ്ത്രമേള ഷൊര്‍ണൂര്‍ എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലും സാമൂഹ്യശാസ്ത്രമേള വാടാനംകുറുശി ഹൈസ്‌കൂളിലും പ്രവൃത്തിപരിചയമേള വാണിയംകുളം ടിആര്‍കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് നടക്കുന്നത്.
വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ ഫെസ്റ്റും കെവിആര്‍ ഹൈസ്‌കൂളിലാണ്. ശാസ്ത്രമേളകളുടെ ഭാഗമായി നടക്കുന്ന കലാസാംസ്‌കാരിക സദസ് 24ന് കെവിആര്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും. 26 വരെ വൈകുന്നേരം ആറുമുതല്‍ കലാപരിപാടികളുണ്ടാകും. സോപാന സംഗീതം, നൃത്തസന്ധ്യ, പാവനാടകം, ശാസ്ത്രനാടകം, തോല്‍പാവകൂത്ത്, ഗസല്‍രാവ്, ഇടയ്ക്ക വിസ്മയം എന്നിവയാണ് മൂന്നു ദിവസങ്ങളിലായി നടക്കുക.
https://www.facebook.com/Malayalivartha


























