Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ സൈനികന്റെ തലയറുത്തിട്ടില്ലെന്ന് പാകിസ്ഥാന്‍; സൈന്യം തിരിച്ചടി തുടങ്ങി; പ്രതികാരം കടുത്തതായിരിക്കുമെന്ന് ഇന്ത്യന്‍ സൈന്യം

23 NOVEMBER 2016 12:21 PM IST
മലയാളി വാര്‍ത്ത

കാശ്മീര്‍ അതിര്‍ത്തിയില്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും അതില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക് സൈന്യത്തിന് തിരിച്ചടിയുമായി ഇന്ത്യന്‍ സൈന്യം. ഇന്നലെ മുതലാണ് നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി ആരംഭിച്ചത്.

പൂഞ്ച്, രജൗരി, കേല്‍, മച്ചില്‍ എന്നീ മേഖലകള്‍ ഇന്ത്യ, പാക് സൈന്യങ്ങളുടെ വെടിയുതിര്‍ക്കലുകളോടെ അസ്വസ്ഥമായിരിക്കുകയാണ്. അതേസമയം ഇവിടങ്ങളില്‍ നിന്നും മറ്റു റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല. ഇന്നലെയാണ് ഒരു ഇന്ത്യന്‍ സൈനികന്റെ തലയറുത്തതും മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതുമായ വാര്‍ത്ത പുറത്തുവന്നത്. ഇതിനോടുള്ള പ്രതികാരം കടുത്തതായിരിക്കുമെന്ന് ഇന്നലെ തന്നെ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാന്റെ സൈനിക പോസ്റ്റുകളിലേക്ക് 120 മില്ലീമീറ്റര്‍ മോര്‍ട്ടാറുകളും യന്ത്രതോക്കുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍ മച്ചില്‍ മേഖലയില്‍ റോന്ത് ചുറ്റുമ്പോഴാണ് ആക്രമണമുണ്ടായത്. ഇന്ത്യ-പാക് സൈനിക പോസ്റ്റുകള്‍ ഈ മേഖലയില്‍ വളരെ അടുത്താണ്. ഈ പ്രദേശങ്ങളിലെ കൊടുംകാട് നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഏറെ ഉപയോഗിക്കാനും സാധിക്കും.

പാക് അധിനിവേശ കാഷ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ 28 പേരെ വധിച്ചതിന് ശേഷം ഇന്ത്യയ്ക്ക് 18 സൈനികരുടെ ജീവനാണ് ഇതുവരെ നഷ്ടമായിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറിയ ഭീകര പ്രവര്‍ത്തകര്‍ ഉറിയില്‍ നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതോടെയാണ് അതിര്‍ത്തി സംഘര്‍ഷഭരിതമായത്. അതേസമയം ഇന്നലെ ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പാകിസ്ഥാന്‍ നിരസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends