സ്ത്രീധനം ഉടന്‍ വേണം; നോട്ട് നിരോധനം ഞങ്ങള്‍ക്കറിയേണ്ട; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്റെ കുടുംബം

നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ പിടിച്ച് കുലുക്കിയത് ചെറിയരീതിയിലൊന്നുമല്ല. ജനങ്ങള്‍ നോട്ടിന് വേണ്ടി ബാങ്കിലും എടിഎമ്മുകളിലും നെട്ടോട്ടമോടുകയാണ്. ആത്മഹത്യകളും പട്ടിണിയും പ്രശ്‌നങ്ങളും ഇതിനോടകം ഇന്ത്യയില്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു.
ഡല്‍ഹിയില്‍ നോട്ട് നിരോധനത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങി. വിവാഹ ആവശ്യങ്ങള്‍ക്കുള്ള പണമില്ലാതെ പെണ്‍വീട്ടുകാര്‍ നെട്ടോട്ടമോടുമ്പോള്‍ ഇതൊന്നും തങ്ങള്‍ക്ക് അറിയേണ്ടെന്നാണ് ഡല്‍ഹിയിലെ ഒരു യുവാവിന്റേയും വീട്ടുകാരുടേയും നിലപാട്. സ്ത്രീധനം ഉടന്‍ വേണം. യുവതിയുടെ വീട്ടുകാര്‍ സമയം വേണമെന്ന് ചോദിച്ചെങ്കിലും അതൊന്നും ചെവി കൊള്ളാതെ വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്ന് വെച്ചു.
മകള്‍ക്ക് നിങ്ങള്‍ ഒന്നും പുതുതായി നല്‍കുന്നില്ലേ എന്നായിരുന്നു അവരുടെ ചോദ്യം. പരമ്പരകളായി തുടര്‍ന്നുപോരുന്ന ഒരനുഷ്ഠാനമാണ് ഇത്. നോട്ട് അസാധുവാക്കല്‍ തീരുമാനം വരെ എന്തിന് കാത്തിരുന്നു? ഞങ്ങള്‍ക്ക് അവകാശപ്പെട്ട് നല്‍കാതിരിക്കാനാണ് നിങ്ങളുടെ ശ്രമമെന്ന് യുവാവിന്റെ വീട്ടുകാര്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് വിവാഹം മുടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























