എനിക്ക് രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കണം: ദളിത് വനിത(വീഡിയോ കാണാം)

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദളിത് പെണ്‍കുട്ടി. കോണ്‍ഗ്രസ് സേവാ ദള്‍ പ്രവര്‍ത്തകയായ അലഹബാദ് സ്വദേശിയായ ദളിത് പെണ്‍കുട്ടിയാണ് രാഹുല്‍ ഗാന്ധിയോട് പ്രണയമാണെന്നു തുറന്നുപറയുന്നത്. ഉത്തര്‍പ്രദേശിലെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ വെച്ചാണ് പെണ്‍കുട്ടി ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
ദളിതര്‍ക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവരെ സഹായിക്കാനും രാഹുല്‍ ഗാന്ധിക്ക് മടിയില്ല. അതിനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ തനിക്ക് ആഗ്രഹം തോന്നിയത്. തന്റെ സ്വപ്നങ്ങളിലെ നായകനെ നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും യുവതി പറയുന്നു.രാഹുല്‍ ഗാന്ധിയെ പലപ്രാവശ്യം നേരിട്ട് കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും പ്രണയം തുറന്നുപറയാന്‍ കഴിഞ്ഞിട്ടില്ല. തന്റെ സ്വപ്‌നങ്ങളില്‍ എത്തുന്ന രാഹുല്‍ തന്നെ പ്രണയിക്കുന്നതായും വിവാഹം കഴിക്കാമെന്ന് വാക്ക് കൊടുത്തതായും കുടംബജീവിതം നയിക്കുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും യുവതി പറയുന്നു.
https://www.facebook.com/Malayalivartha


























