റിലയന്‍സ് റിഫൈനറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ജാംനനഗറില്‍ റിലയന്‍സ് റിഫൈനറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറു പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് വിവരം.
പരിക്കേറ്റവരെ ജാംനനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിലയന്‍സ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























