കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായ മകനെ മര്‍ദിച്ചുകൊന്ന യുവതി അറസ്റ്റില്‍

കാമുകനുമായുള്ള ബന്ധത്തിനു മകന്‍ തടസമായപ്പോള്‍ മാതാവ് മൂന്നു വയസ്സുകാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. മുംബൈയിലെ അമ്ബര്‍നാഥില്‍ തിങ്കളാഴ്ചയാണ് സംഭവം. സംഭവത്തില്‍ മുംബൈ നാന്ദേഡ് സ്വദേശിനിയും 35കാരിയുമായ ഭാരതി ഷിന്‍ഡ എന്ന യുവതിയെ ഹില്‍ ലൈന്‍ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെട്ട ഭാരതിയുടെ കാമുകന്‍ 25കാരനായ വിശാല്‍ കുമാറിനു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് തിങ്കളാഴ്ച വൈകുന്നേരം ഭാരതി ജോലിക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെ മകന്‍ അനികേത് കരയാന്‍ തുടങ്ങി.
കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചിനെ തുടര്‍ന്ന് കാമുകന്‍ വിശാല്‍ കുട്ടിയെ വഴക്കുപറയുകയും ഭാരതിയോട് കയര്‍ക്കുകയും ചെയ്തു. ഇതോടെ ഭാരതി കുട്ടിയുടെ കൈകള്‍ പിറകിലോട്ട് കെട്ടി ശക്തമായി നെഞ്ചിലും മറ്റും ഇടിക്കാന്‍ തുടങ്ങി. ഇടിയില്‍ കുട്ടിയുടെ നെഞ്ചിന്‍കൂട് തകര്‍ന്നുപോയി. പിന്നീട് വിശാല്‍ ഉറങ്ങാനും ഭാരതി ജോലിക്കും പോയി. എന്നാല്‍ കുഞ്ഞിന്റെ കാര്യം ഇവര്‍ രണ്ടുപേരും ശ്രദ്ധിച്ചിരുന്നില്ല.
അല്‍പസമയത്തിനുശേഷം അനികേത് ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് വിശാല്‍ അനികേതിനെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയും ഭാരതിയെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ കല്യാണിലെ രുഗ്മിണി ബായ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തെ തുടര്‍ന്ന് വിശാല്‍ രക്ഷപ്പെട്ടു. ഭാരതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭാരതിയെ ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ മരണത്തെ കുറിച്ചുള്ള സത്യം പുറത്തുവന്നത്. വിശാലുമായി പ്രണയത്തിലാണെങ്കിലും കുട്ടിയുള്ളതിനാല്‍ അവന്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നും കുട്ടിയുടെ കരച്ചില്‍ വിശാലിനെ ദേഷ്യം പിടിപ്പിക്കുന്നുവെന്നും യുവതി പറഞ്ഞത്. ഭര്‍ത്താവിന്റെ മരണശേഷം മൂത്തമകനെ ഉപേക്ഷിച്ച യുവതി ഇളയമകനുമായി മുംബൈയിലെത്തുകയായിരുന്നു. മുംബൈയില്‍ വെച്ചാണു വിശാല്‍കുമാറിനെ പരിചയപ്പെട്ടത്.
https://www.facebook.com/Malayalivartha


























