500, 1000 രൂപ നോട്ടുകള്‍ ഇനി മാറ്റാനാകില്ല, ബാങ്കില്‍ നിക്ഷേപിക്കാം

ബാങ്ക്, തപാല്‍ ഓഫീസ് കൗണ്ടറുകള്‍ വഴി ഒഴിവാക്കിയ 500, 1000 കറന്‍സി നോട്ടുകള്‍ ഇന്നുമുതല്‍ മാറ്റിയെടുക്കാനാകില്ല. പകരം 500, 1000 രൂപ നോട്ടുകള്‍ ബാങ്കില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് നിക്ഷേപിക്കാം. എന്നിട്ട് ചെക്ക് മുഖേന ആഴ്ചയില്‍ പരമാവധി 24,000 രൂപയും എ.ടി.എമ്മുകളില്‍ നിന്ന് 2000 രൂപയും പിന്‍വലിക്കാം. കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നവംബര്‍ 24 വരെ പ്രഖ്യാപിച്ചിരുന്ന എല്ലാ ഇളവുകളും തുടരും.
പഴയ 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഇന്നുമുതല്‍ ഒരു ഇടപാടും നടക്കില്ല. ചില സേവനങ്ങള്‍ക്ക് ഡിസംബര്‍ 15 വരെ പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
500 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നത്
വെള്ളം, വൈദ്യുതി എന്നിവയുടെ പുതിയ ബില്ലുകളും പഴയ കുടിശികയും തീര്‍ക്കാന്‍ (വ്യക്തികള്‍ക്കും വീട്ടാവശ്യത്തിനും മാത്രം)
പെട്രോള്‍ പമ്ബിലും സര്‍ക്കാര്‍ ആശുപത്രികളിലും റെയില്‍വേ കൗണ്ടറിലും ഗ്യാസ് സിലണ്ടറുകള്‍ക്കും
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മുനിസിപ്പല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന സ്‌കൂളുകളിലെ 2000 രൂപയില്‍ താഴെയുള്ള ഫീസ് അടയ്ക്കാന്‍
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ കോളേജുകളിലെ ഫീസ് അടയ്ക്കാന്‍
പ്രീപെയ്ഡ് മൊബൈല്‍ ടോപ് അപ്പിന്. ടോപ്പ് അപ്പ് പരിധി 500 രൂപ
കണ്‍സ്യൂമര്‍ കോ ഓപ്പറേറ്റീവ് സ്‌റ്റോറുകളില്‍ നിന്ന് 5000 രൂപ വരെയുള്ള സാധനങ്ങള്‍ വാങ്ങാന്‍
ഡിസംബര്‍ 3 മുതല്‍ 15 വരെ രാജ്യത്തെ ദേശീയ പാതയില്‍ ടോള്‍ നല്‍കാന്‍ പഴയ 500 രൂപ സ്വീകരിക്കും. ഡിസംബര്‍ രണ്ടുവരെ ടോള്‍ ഒഴിവാക്കിയിട്ടുണ്ട്
വിദേശികള്‍ക്ക് വിദേശ കറന്‍സിക്കു പകരം ആഴ്ചയില്‍ 5000 രൂപ വരെ മാറ്റിയെടുക്കാം
പുതിയ മാറ്റങ്ങള്‍
പഴയ നോട്ട് മാറ്റിനല്‍കുന്ന കൗണ്ടറുകള്‍ അടയ്ക്കും
ചെക്ക് പേമെന്റുകളും ഓണ്‍ലൈന്‍, ഡെബിറ്റ് കാര്‍ഡ് പേമെന്റുകളും യഥേഷ്ടം നടത്താം
റെയില്‍വേ ഓണ്‍ ലൈന്‍ ബുക്കിംഗിന് ഡിസംബര്‍ 31 വരെ ചാര്‍ജില്ല.
https://www.facebook.com/Malayalivartha


























