Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

രാജ്യം വിട്ട എല്ലാ കുറ്റവാളികളെയും തിരികെയെത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി, രൂക്ഷ വിമര്‍ശനവുമായി വീണ്ടും ചീഫ് ജസ്റ്റിസ്

26 NOVEMBER 2016 04:29 PM IST
മലയാളി വാര്‍ത്ത

രാജ്യം വിട്ട എല്ലാ കുറ്റവാളികളെയും തിരികെയെത്തിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രിംകോടതി. നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാനായി രാജ്യം വിടുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇവരെ തിരികെ നിയമത്തിനു മുന്നിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും ജസ്റ്റിസ് ഖെഹാറും ജസ്റ്റിസ് അരുണ്‍ മിശ്രയും ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. നിയമത്തിന്റെ പിടിയില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് ഒരു സന്ദേശം നല്‍കേണ്ടതുണ്ട്. അതിന് അവരെ എത്രയും പെട്ടന്ന് ഇന്ത്യയിലെത്തിക്കണം. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വനിതാ വ്യവസായി റിതികയെ ലണ്ടനില്‍ നിന്ന് തിരികെ കൊണ്ടു വരാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സുപ്രിംകോടതിയുടെ അനുവാദത്തോടെയാണ് രോഗിയായ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനെന്നു പറഞ്ഞ് റിതിക ലണ്ടനിലേക്ക് പോയത്. എന്നാല്‍ അവര്‍ പിന്നെ തിരിച്ചു വന്നില്ല. ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കോടതി നേരത്തെ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ട്രൈബ്യൂണലുകളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നല്‍കുന്ന ബംഗ്ലാവും സൗകര്യങ്ങളും ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാര്‍ക്ക് നല്‍കാനാകില്ലെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ വിമര്‍ശനം. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനേയും പേഴ്‌സണല്‍കാര്യ മന്ത്രി ജിതേന്ദര്‍ സിംഗിനേയും വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.

ട്രൈബ്യൂണലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൗതിക സൗകര്യം രാജ്യത്തില്ല. ട്രൈബ്യൂണല്‍ അധ്യക്ഷന്‍മാര്‍ക്ക് സൗകര്യങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. താന്‍ ആവശ്യപ്പെട്ടാലും ട്രൈബ്യൂണലുകളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ തയ്യാറാവുന്നില്ലെന്നും ചീഫ് ജസ്റ്റ് പറഞ്ഞു. ഹൈക്കോടതികളില്‍ 500 ഓളം ജഡ്ജിമാരുടെ ഒഴിവു നികത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. ജഡ്ജിമാരില്ലാത്തതിനാല്‍ കോടതി മുറികള്‍ ഒഴിഞ്ഞുകിടക്കുന്നു. ജഡ്ജിമാരില്ലാത്തതിനാല്‍ കര്‍ണണ്‍ാകടക ഹൈക്കോടതിയിലെ ഒരു നില അടഞ്ഞ് കിടക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ ഏറ്റവും കൂടുതല്‍ ജഡ്ജിമാരെ നിയമിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്നായിരുന്നു കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ മറുപടി.

ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ 43 ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തി ജഡ്ജിമാരുടെ പട്ടിക ചീഫ് ജസ്റ്റ് അധ്യക്ഷനായ ബഞ്ച് കേന്ദ്ര സര്‍ക്കാരിന് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രൈബ്യൂണല്‍ വിഷയത്തിലും കേന്ദ്രസര്‍ക്കാരും ചീഫ് ജസ്റ്റിസും നേര്‍ക്കുനേര്‍ വരുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (4 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (15 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (40 minutes ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (3 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (4 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (4 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (5 hours ago)

Malayali Vartha Recommends