നോട്ട് നിരോധന ദുരിതത്തിന് അവസാനമില്ലേ? ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

നോട്ടു പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ദുരിതത്തിന് അറുതിയില്ല. പഴയ നോട്ടുകള്‍ ആശുപത്രിയില്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ബീഹാറില്‍ ഗര്‍ഭിണി മരിച്ചു. ബീഹാറില്‍ ഗയയിലെ അനുഗഡ് നാരായണ്‍ മഗഡ് മെഡിക്കല്‍ കോളെജില്‍ ബുധനാഴ്ചയാണ് മഞ്ചു ദേവി എന്ന യുവതി മരിച്ചത്. സംഭവം പുറത്തുവന്നതോടെ ജില്ലാ മജിസ്‌ട്രേറ്റിനോട് രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ബീഹാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ പിഴവാണ് ഉണ്ടായിരിക്കുന്നതെന്ന് ബീഹാര്‍ മനുഷ്യാവകാശ കമ്മിഷന്‍ പ്രതികരിച്ചു.
ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ 500 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാതിരുന്നതോടെയാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രിക്കുള്ളിലെ ഡയാലിസിസ് സെന്റര്‍ സ്വകാര്യ കമ്ബനിയുടേതാണെന്നും, അതിനാല്‍ അസാധുവായ നോട്ടുകള്‍ സ്വീകരിക്കാനാകില്ലെന്നുമായിരുന്നു അധികൃതരുടെ വാദം.
അസാധുവായ നോട്ടുകള്‍ നവംബര്‍ 24 വരെ ആശുപത്രികളിലും മറ്റ് അവശ്യ സേവനങ്ങള്‍ക്കുമായി ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് 23 ന് യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്.
അസാധുവായ നോട്ടുകള്‍ സ്വീകരിക്കാത്തതിനാല്‍ രാജ്യത്തുടനീളം ചികിത്സ നിഷേധിക്കപ്പെട്ട് കുട്ടികള്‍ അടക്കം നിരവധി ആളുകള്‍ മരിച്ചിരുന്നു. 500,1000 നോട്ടുകള്‍ ആശുപത്രികള്‍ സ്വീകരിക്കണം എന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് ഈ ദുരിതം.
https://www.facebook.com/Malayalivartha


























