പത്തുരൂപ ചോദിച്ച ചെരുപ്പുകുത്തിക്ക് മന്ത്രിയുടെ വക നൂറുരൂപ

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം. ഇഷ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവഴിക്കാണ് മന്ത്രിയുടെ ചെരിപ്പ് പൊട്ടിയത്. പിന്നീട് പേരൂരിലെ വേദിയിലേക്കുള്ള യാത്രാമധ്യേ, വഴിയരികിലെ ചെരുപ്പുകുത്തിയെ സമീപിക്കുകയായിരുന്നു.
ചെരുപ്പ് കൈമാറിയ ശേഷം സമീപത്തായി ഒരു സ്റ്റൂളില്‍ മന്ത്രി ഇരുന്നു. തുന്നലിന് 10 രൂപയാണ് അയാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 100 രൂപ നല്‍കിയ മന്ത്രി ബാക്കി കയ്യില്‍ വെച്ചോളാനും അറിയിച്ചു.
തമിഴ്‌നാട് ബി.ജെ.പി. ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ, മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.
https://www.facebook.com/Malayalivartha


























