Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചേക്കുമെന്നും അഭ്യൂഹം

27 NOVEMBER 2016 10:49 AM IST
മലയാളി വാര്‍ത്ത

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഏറെ താമസിയാതെതന്നെ രണ്ടായിരത്തിന്റെ പുതിയ നോട്ടുകളും റദ്ദാക്കിയേക്കുമെന്ന് വിദേശനാണ്യവിനിമയ കാര്യ വിദഗ്ധര്‍.
86 ശതമാനം കറന്‍സികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ദേശീയസമ്പദ്‌വ്യവസ്ഥയാകെ തകരുകയും രൂപയുടെ മൂല്യം മൂന്നരവര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലേക്ക് കൂപ്പുകുത്തുകയും ചെയ്ത ഭീതിജനകമായ പശ്ചാത്തലത്തില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രാജിവച്ചേക്കുമെന്നും ഈ കേന്ദ്രങ്ങള്‍ ശക്തമായ സൂചന നല്‍കി. ഇന്ത്യയിലെ ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് രംഗത്തിറങ്ങിയതും ശ്രദ്ധേയമാണ്. ഊര്‍ജിത് പട്ടേലിനെ ബലിയാടാക്കി ഇപ്പോഴത്തെ ആഴമേറിയ പ്രതിസന്ധിയില്‍ നിന്നും തടിയൂരണമെന്ന് പ്രധാനമന്ത്രി മോഡിയുടെ മേല്‍ സമ്മര്‍ദ്ദമേറുന്നുവെങ്കിലും പട്ടേലിന്റെ തലതൊട്ടപ്പനായി അറിയപ്പെടുന്ന മോഡി മാത്രമാണ് അതിനു വിലങ്ങുതടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രചാരത്തിലുള്ള നോട്ടുകളുടെ ശതമാനംപോലും കണക്കാക്കാതെ ഇറക്കിയ രണ്ടായിരത്തിന്റെ പുതിയ കറന്‍സിയാണ് പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചതെന്നും റദ്ദാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ ഇറക്കുന്നതിനു മുന്‍ഗണന നല്‍കാത്തത് റിസര്‍വ്വ് ബാങ്കിന്റെ സമാനതകളില്ലാത്ത കെടുകാര്യസ്ഥതയാണെന്നും ബ്ലുംബര്‍ശിന്റെ വിദേശനാണ്യ സാമ്പത്തികകാര്യ വിദഗ്ധനായ കുനല്‍ അഗര്‍വാള്‍ കുറ്റപ്പെടുത്തി. തിരക്കിട്ട് വികലമായി സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ രണ്ടായിരത്തിന്റെ കറന്‍സി അച്ചടിച്ചിറക്കി സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചത് ഈ നോട്ടുകളും താമസിയാതെ പിന്‍വലിക്കാന്‍ തന്നെയാണെന്ന് ഇന്ത്യന്‍ കറന്‍സികാര്യ വിദഗ്ധന്‍ കൂടിയായ യൂളോജിനോ ദെല്‍പിനോ സംശയം പ്രകടിപ്പിച്ചു.
നോട്ടുകളുടെ നിര്‍മൂല്യവല്‍കരണം ജനജീവിതം ദുസ്സഹമാക്കിയതിനിടയില്‍ രൂപയുടെ റിക്കാര്‍ഡ് മൂല്യത്തകര്‍ച്ച കൂടിയായപ്പോള്‍ പഴിയെല്ലാം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ തലയില്‍ കെട്ടിവച്ച് തലയൂരാന്‍ ശ്രമിച്ചാലും നോട്ടു റദ്ദാക്കല്‍ മൂലമുളള കെടുതികള്‍ രൂക്ഷമാകാനാണിടയെന്ന് ജിയോജിത് പാരിബ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗവേഷണവിഭാഗം മേധാവി വിനോദ് നായര്‍ കരുതുന്നു. ഊര്‍ജിത് പട്ടേല്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായ റിപ്പോര്‍ട്ടുകളുമുണ്ട്. 500 രൂപയുടെ പുതിയ നോട്ടുകള്‍ അച്ചടിച്ചിറക്കിയത് സിനിമാ പോസ്റ്റര്‍ അച്ചടിക്കുന്ന ജാഗ്രതപോലുമില്ലാതെയാണെന്ന് ഇത്തരം നോട്ടുകളുടെ ചിത്രം സഹിതം ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

പടിയിറങ്ങാന്‍ തയ്യാറായതിനാലാണ് നോട്ടുകള്‍ റദ്ദാക്കിയ ശേഷം ഒരുതവണ മാത്രം മാധ്യമങ്ങളെ കണ്ടശേഷം ഊര്‍ജിത് പട്ടേല്‍ ഉള്‍വലിഞ്ഞതെന്ന സൂചനയുമുണ്ട്. വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ടത് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറിയായിരുന്നുവെന്നതും ഈ നിഗമനത്തിനു ശക്തിപകരുന്നു. മോഡിയുടെയും റിസര്‍വ്വ് ബാങ്കിന്റെയും ബുദ്ധിശൂന്യമായ നടപടികളെ റിസര്‍വ്വ് ബാങ്കിന്റെ കറന്‍സി വിഭാഗം കൈകാര്യം ചെയ്തിരുന്ന മുന്‍ ഡെപ്യൂട്ടി ഗവര്‍ണറും വിദേശനാണ്യ വിദഗ്ധനുമായ കെ സി ചക്രവര്‍ത്തി ഇന്നലെ ലണ്ടനില്‍ അപലപിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ പിന്‍വലിക്കുകയും ഒരാഴ്ചയ്ക്കുള്ളില്‍ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ സമയബന്ധിതമായി അച്ചടിച്ചിറക്കുകയും ചെയ്തില്ലെങ്കില്‍ രാജ്യം ചരിത്രത്തിലെ ഏറ്റവും ദാരുണമായ സാമ്പത്തിക തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (18 minutes ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (30 minutes ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (43 minutes ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (1 hour ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (2 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി  (2 hours ago)

മലയാളി അത്‌ലറ്റ് ടി.എസ്. മനു ഉൾപ്പെട്ട 4 x 400 മീറ്റർ ഇന്ത്യൻ മിക്സഡ് റിലേ ടീമിന് അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ വെള്ളി  (2 hours ago)

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (9 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (9 hours ago)

Malayali Vartha Recommends