പഞ്ചാബില്‍ ജയിലാക്രമണം; തീവ്രവാദി നേതാവുള്‍പ്പെടെ അഞ്ചുപേര്‍ രക്ഷപ്പെട്ടു

പഞ്ചാബില്‍ സായുധസംഘം ജയില്‍ ആക്രമിച്ച് തീവ്രവാദി നേതാവുള്‍പ്പെടെ അഞ്ചു പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ നാഭയിലെ ജയിലിലാണ് സംഭവമുണ്ടായത്. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവ് ഹര്‍മീന്ദര്‍ മിന്റോയടക്കം അഞ്ചുപേരാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
പത്തു പേരടങ്ങുന്ന സായുധ സംഘമാണ് ജയിലിനുനേരെ ആക്രമണം നടത്തിയത്. അക്രമികള്‍ ജയിലിനുനേരെ നിരവധി തവണ നിറയൊഴിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രക്ഷപ്പെട്ടവരെ പിടികൂടുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























