പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കുന്നു, ഇപ്പോഴത്തെ ശമ്പളത്തിന്റെ 100 ശതമാനമാണ് പുതിയ വര്‍ധനവ്

പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇപ്പോഴത്തെ ശമ്പളത്തിന്റെ 100 ശതമാനമാണ് പുതിയ വര്‍ധനവ്. ഇതോടെ നിലവിലെ അടിസ്ഥാന ശമ്പളമായ 50,000 രൂപ ഒരു ലക്ഷമായി ഉയരും.
പാര്‍ലമെന്റ് സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പരിഗണിക്കാമെന്ന് ഉറപ്പു നല്‍കിയതായാണ് വിവരം. എംപിമാരുടെ ശമ്പളത്തിന്റെയും ബത്തയുടെയും കാര്യങ്ങള്‍ നോക്കാനുള്ള ഈ സംയുക്ത സമിതി ബിജെപി എംപിയായ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ളതാണ്.
എംപിമാരുടെ ശമ്പളം മാത്രമല്ല, അലവന്‍സുകളും വര്‍ധിപ്പിക്കുന്ന കാര്യം പിഎംഒ പരിഗണിക്കുമെന്നാണ് അറിയുന്നത്. രാഷ്ട്രപതിയുടേയും ഗവര്‍ണര്‍മാരുടേയും ശമ്പളവും വര്‍ധിപ്പിക്കുമെന്നാണ് അറിയുന്നത്. രാഷ്ട്രപതിയുടെ നിലവിലെ ശമ്പളമായ ഒന്നര ലക്ഷം രൂപ അഞ്ച് ലക്ഷമാക്കി വര്‍ധിപ്പിക്കും എന്നാണ് സൂചന. ഗവര്‍ണര്‍മാര്‍ക്ക് നിലവില്‍ ഒരുലക്ഷത്തിപതിനായിരം രൂപയാണ് ശമ്ബളം. ഇത് രണ്ടര ലക്ഷമായി ഉയരുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























