ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കാന്‍ ശ്രമിച്ചു; യുവതി കോടതിയില്‍

ഉത്തര്‍പ്രദേശിലെ ബുലന്ത്‌ഷെഹ്‌റിലെ ഖുര്‍ജയില്‍ ബജ് റംഗ് ദള്‍ പ്രവര്‍ത്തകര്‍ മുസ്ലിം യുവാവിനെയും ഭാര്യയേയും അതി ക്രൂരമായി തല്ലിച്ചതച്ചതിനു പിന്നാലെ തന്നെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് യുവതി കോടതിയില്‍. ഇതിനെ തുടര്‍ന്ന് പോലീസ് പ്രതികള്‍ക്കെതിരെ എഫ് ഐ ആറില്‍ ബലാത്സംഗ കുറ്റം കൂടി ചുമത്തി.
ബലാത്സംഗം ചെയ്തതിനു ശേഷം കയറില്‍ സംഘത്തിലൊരാളുണ്ടാക്കിയ കുരുക്കിട്ട് തന്നെ കെട്ടിത്തൂക്കാന്‍ ശ്രമിച്ചതായും യുവതി പ്രാദേശിക ഹിന്ദി ചാനലിനോട് വെളിപ്പെടുത്തി. മതം മാറി വിവാഹം കഴിച്ചെന്നും ഹിന്ദു കേന്ദ്രത്തെ 'മോശമാക്കുന്നു' എന്നുമാരോപിച്ചായിരുന്നു ബജ്രംഗ്!ദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ദമ്ബതികളെ ക്രൂരമായി ആക്രമിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായി. പിന്നീട് പോലീസ് കേസെടുത്ത് അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് റിപോര്‍ട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും റിപോര്‍ട് ഉടന്‍ ലഭിക്കുമെന്നും മറ്റു പ്രതികളെ പിടികൂടുമെന്നും ബുലന്ത്‌ഷെഹ്ര് ഡി എം എ കെ സിംഗ് പറഞ്ഞു.
മുസ്ലിം യുവാവുമായി വിവാഹം നടത്തുന്നതിന് യുവതി മതം മാറിയതാണ് ബജ്രംഗ്ദളിനെ ചൊടിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























