നാഭ ജയില്‍ ചാട്ടം: പിടിയിലായത് സൂത്രധാരന്‍, കാറില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തി, ഹരിയാനയിലും യുപി ലും ഉത്തരാഖണ്ഡിലും ജാഗ്രത

പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് തടവുകാരെ മോചിപ്പിച്ച സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പര്‍വീന്ദര്‍ എന്നയാളെയാണ് നഭയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ നിന്നും പിടികൂടിയത്. ഇയാളുടെ കാറില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തിയതായും, ജയില്‍ ചാട്ടവുമായി ബന്ധമുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധയ്ക്കിടെയാണ് പര്‍വീന്ദര്‍ പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് ഡി ജി പി ജവീദ് അഹ് മദ് പറഞ്ഞു. ജയില്‍ ആക്രമിക്കാന്‍ അക്രമികളെത്തിയ കാറാണ് ഇയാളില്‍ നിന്നും പിടികൂടിയത്.
കാറില്‍ നിന്നും തോക്കുകളും, വെടിയുണ്ടകളും കണ്ടെടുത്തു. പര്‍വീന്ദറിനെ കൂടുതല്‍ ചോദ്യംചെയ്താല്‍ മറ്റുള്ളവരെ കൂടി പിടികൂടാനാകുമെന്നാണ് പോലീസ് കരുതുന്നത്.
പിടിയിലായ പര്‍വീന്ദറാണ് ജയില്‍ ആക്രമണത്തിന്റെ സൂത്രധാരന്‍. നിരോധിത ഭീകരസംഘടനയായ ഖാലിസ്താന്റെ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റു, അധോലോക നേതാക്കന്‍മാരായ ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് ഞായറാഴ്ച രാവിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ടത്.
നേപ്പാളിലേക്ക് കടക്കാനാണ് രക്ഷപ്പെട്ടവരുടെ ശ്രമമെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനിടെ പഞ്ചാബിന്റെ തൊട്ടയല്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജയില്‍ ചാടിയവരെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























