കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമഗതാഗതം തടസപ്പെട്ടു

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് വ്യോമഗതാഗതം തടസപ്പെട്ടു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയുടെ വിവിധ മേഖലകളിലുമാണ് കനത്ത മൂടല്‍ മഞ്ഞുണ്ടായത്. 11 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില.
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പല വിമാന സര്‍വീസുകളും മുടങ്ങി. ട്രെയിനുകള്‍ വൈകുന്നതിനും റോഡ് ഗതാഗതം തടസപ്പെടുന്നതിനും കാരണമായി. ഡല്‍ഹി-നോയിഡ, ഡല്‍ഹി-ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേകളിലാണ് ഗതാഗതം തടസപ്പെട്ടത്. അടുത്ത ഏഴ് ദിവസത്തേയ്ക്ക് മൂടല്‍മഞ്ഞുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























