നോട്ടുകള്‍ പിന്‍വലിക്കലിന് എന്തിന് നവംബര്‍ എട്ട് തിരഞ്ഞെടുത്തു; ദേശീയമാധ്യമങ്ങളുടെ പുതിയ കണ്ടെത്തല്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സികള്‍ ഒരു രാത്രി കൊണ്ട് കടലാസുകള്‍ മാത്രമായി മാറിയത്. അന്ന് മൂതല്‍ ഏകദേശം മൂന്നാഴ്ചയോളമായി രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുകയുമാണ്. പണത്തിന്റെ പ്രതിസന്ധി കേന്ദ്രം പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും ഉയരുന്ന ചോദ്യം ഇതാണ് എന്തുകൊണ്ടാണ് നവംബര്‍ എട്ടിന്, പെട്ടെന്നൊരു ദിവസം നോട്ടുകള്‍ അസാധുവാക്കിയതെന്ന്. നോട്ടുകള്‍ പിന്‍വലിക്കലിന് എന്തിന് നവംബര്‍ 8 തിരഞ്ഞെടുത്തു, അതില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ 8 എന്ന സംഖ്യ അത്ര നിസാരനല്ലെന്നാണ് ദേശീയമാധ്യമങ്ങളുടെ പുതിയ കണ്ടെത്തല്‍.

പ്രധാനമന്ത്രി മോഡിയുടെ ഭാഗ്യസംഖ്യയാണത്രെ എട്ട്. മോഡിയുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ അങ്ങനെ സംശയിക്കാമെന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ വിവാദപരമായ തീരുമാനമായ 500,1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം എടുത്തത് '8'നെ അടിസ്ഥാനമാക്കിയാണ്. നവംബര്‍ 8നാണ് പ്രധാനമന്ത്രി ഈ വിവാദതീരുമാനം എടുത്തത്, ഇത് 8 മണിക്ക് ശേഷമാണ് പ്രഖ്യാപിച്ചത്.
1950 സെപ്റ്റംബര്‍ 17 നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ജനിച്ചത്. അതിലും ഒരു സംഖ്യാജ്യോതിഷ ബന്ധമുണ്ട്, മോഡിയുടെ ജനനതീയതിയായ 17ലെ അക്കങ്ങളായ 1ഉം 7ഉം തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്ന അക്കം '8' ആണ്. കൂടാതെ narendra modi എന്ന പേരിലെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ നമ്പറുകള്‍ കൂട്ടിയാല്‍ കിട്ടുന്ന നമ്പര്‍ 62 ആണ്. ഈ നമ്പറുകള്‍ പരസ്പരം കൂട്ടിയാല്‍ കിട്ടുന്നത് 8 ആണ്.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതികളൊക്കെ പ്രഖ്യാപിച്ചിരിക്കുന്നത് 8 എന്ന തീയതിയിലാണ്. പ്രവാസി ഭാരതീയ ദിവസ് ജനുവരി 8, 2015ലായിരുന്നു. പ്രധാനമന്ത്രി മുദ്ര യോജന പ്രഖ്യാപിച്ചത് ഏപ്രില്‍ 8, 2015 ലായിരുന്നു. ദൂരദര്‍ശന്‍ കിസാന്‍ ചാനല്‍ ലോഞ്ച് ചെയ്തത് മെയ് 26 നായിരുന്നു. ഈ നമ്പറുകള്‍
കൂട്ടിയാല്‍ 8 ആണ് കിട്ടുന്നത്. ഡിജിറ്റല്‍ ഇന്ത്യയും ലോഞ്ച് ചെയ്തത് സെപ്റ്റംബര്‍ 26, 2015നായിരുന്നു. ഈ ഉദാഹരണങ്ങള്‍ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭാഗ്യ നമ്പറാണ് 8 എന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha


























