ബംഗാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് 3 ആര്‍മി ഓഫീസര്‍മാര്‍ മരിച്ചു

പശ്ചിമ ബംഗാളില്‍ വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്ന് ആര്‍മി ഓഫീസര്‍മാര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ സുഖ്‌നയില്‍ ബുധനാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടമുണ്ടായത്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
സാധാരണയായി നടത്താറുള്ള നിരീക്ഷണപ്പറക്കലിനുശേഷം ലാന്‍ഡ് ചെയ്യുമ്‌ബോഴാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ആര്‍മി അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ചേതഹ് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.
https://www.facebook.com/Malayalivartha


























