ഡല്‍ഹിയില്‍ വ്യോമറെയില്‍ ഗതാഗതം താറുമാറാക്കി മൂടല്‍ മഞ്ഞ്

മൂടല്‍ മഞ്ഞ് കനത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ റെയില്‍ ഗതാഗതം താറുമാറായി. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ മുടങ്ങി. ട്രെയിന്‍ ഗതാഗതത്തെയും മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. ഡല്‍ഹിനോയിഡ, ഡല്‍ഹിഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേകളിലാണ് ഗതാഗതം തടസപ്പെട്ടത്.
ഡല്‍ഹിയുടെ വിവിധ മേഖലകളിലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലുമാണ് കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുത്തത്. 11 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടെ ഏറ്റവും കുറഞ്ഞ താപനില. മൂടല്‍ മഞ്ഞ് അടുത്ത ഏഴ് ദിവസത്തേയ്ക്ക് കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
https://www.facebook.com/Malayalivartha


























