യാത്രക്കാരന്റെ ഇടപെടല്‍ കൊണ്ട് ഒഴിവായത് വിമാനങ്ങളുടെ കൂട്ടിമുട്ടല്‍

മുംബൈ വിമാനത്താവളത്തില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം. വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി എങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ 5.45 ന് കുവൈറ്റ് എയര്‍ലൈന്‍സും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍ പെട്ടത്.
കുവൈറ്റ് എയര്‍ലൈന്‍സ് പാര്‍ക്ക് ചെയ്യാന്‍ എത്തുന്‌പോള്‍ ഇന്‍ഡിഗോ വിമാനം സര്‍വീസ് ആരംഭിക്കാനായി പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് എടുക്കുകയായിരുന്നു. വിമാനത്തിന്റെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നതു കണ്ട് യാത്രക്കാരന്റെ ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. ഇയാള്‍ ഇന്‍ഡിഗോ വിമാന ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























