ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആശുപത്രിയില്‍

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎം കെ അധ്യക്ഷനുമായ എം. കരുണാനിധിയെ ആള്‍വാര്‍പേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ നിര്‍ജലീകരണത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
92കാരനായ കരുണാനിധി ആഴ്ചകളായി അസുഖ ബാധിതനാണ്. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും കുറച്ചു ദിവസംകൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു
https://www.facebook.com/Malayalivartha


























