നാഡ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ പുതുചേരി, ചിദംബരം പ്രദേശത്തേക്കു വീശിയടിക്കുമെന്നു മുന്നറിയിപ്പ്

തമിഴ്‌നാട് തീരത്തോട് അടുക്കുന്ന 'നാഡ' ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ പുതുചേരി, ചിദംബരം പ്രദേശത്തേക്കു വീശിയടിക്കുമെന്നു മുന്നറിയിപ്പ്. ചെന്നൈയ്ക്ക് 600 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയ്ക്ക് 400 കിലോമീറ്റര്‍ കിഴക്കുമായി ശക്തപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗത്തില്‍ തീരത്തോട് അടുക്കുകയാണ്. മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലേക്ക് കയറണമെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റും അതിശക്തമായ മഴയും വിനാശം വിതയ്ക്കുമെങ്കിലും മങ്ങലേറ്റ തുലാവര്‍ഷ പ്രതീക്ഷകള്‍ക്കു പുതുജീവനേകിയാണ് നാഡയുടെ വരവ്. ചെന്നൈയ്ക്ക് തുലാമഴയില്‍ 68 ശതമാനത്തോളം കുറവ് അനുഭവപ്പെടുന്ന തമിഴ്‌നാട്ടിലെയും 69 ശതമാനം കുറവ് അനുഭവപ്പെടുന്ന കേരളത്തിലെയും കൃഷിഭൂമികളില്‍ നാഡ നനവു പടര്‍ത്തും.
അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ ഇങ്ങനെ:
.പുതുച്ചേരിയില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരത്തുള്ള കൂഡല്ലൂരില്‍ ദേശീയ ദുരന്തനിവാരണസേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്.
.മീന്‍പിടിത്തത്തിനു പോയിട്ടുള്ള മല്‍സ്യത്തൊഴിലാളികള്‍ എത്രയും വേഗം കരയിലെത്തണമെന്ന് നിര്‍ദേശം. .ചെന്നൈ, നാഗപട്ടണം, കൂ!ഡല്ലൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു.
.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കണം.
.പുനരധിവാസ കേന്ദ്രങ്ങളും അടിയന്തര സഹായങ്ങളും തയാറാക്കി വയ്ക്കണം.
.അടിയന്തര സാഹചര്യമുണ്ടായാല്‍ ജനത്തെ മാറ്റിത്താമസിപ്പിക്കുന്നതിനായി സ്‌കൂളുകള്‍ തയാറാക്കിയിട്ടുണ്ട്. .വൈദ്യുതി വിതരണത്തിനു തകരാറുണ്ടായാല്‍ എത്രയും വേഗം അതു പുനഃസ്ഥാപിക്കുന്നതിനായി 3000 വൈദ്യുത പോസ്റ്റുകള്‍ തയാറാണ്.
https://www.facebook.com/Malayalivartha


























