ശ്രദ്ധിക്കാന്‍: ഇന്നു മുതല്‍ ദേശീയപാതകളില്‍ വീണ്ടും ടോള്‍, ഇന്ധനത്തിനും വിമാന ടിക്കറ്റിനും പഴയ 500 രൂപ ഇന്നു കൂടി മാത്രം

ദേശീയ പാതകളില്‍ ടോള്‍ ഈടാക്കുന്നത് ഇന്ന് അര്‍ധരാത്രിക്കുശേഷം പുനരാരംഭിക്കും. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഫാസ്ടാഗുകള്‍ വാങ്ങുന്നതിനും 200 രൂപയില്‍ കൂടുതലായുള്ള ടോള്‍ നല്‍കാനും അസാധുവായ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാം.
മറ്റു സാഹചര്യങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കില്ല. എല്ലാ ടോള്‍ പ്ലാസകളിലും സ്വൈപിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്ബുകളില്‍നിന്നു പെട്രോളും ഡീസലും വാതകവും വിമാനത്താവളങ്ങളില്‍നിന്നു വിമാന ടിക്കറ്റും വാങ്ങാന്‍ പഴയ 500 രൂപ നോട്ട് ഇന്ന് അര്‍ധരാത്രി വരെയേ സ്വീകരിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha



























