ജിഎസ്എടി നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും

നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സാഹചര്യത്തില്‍ ചരക്ക് സേവന നികുതിക്കായുള്ള നിര്‍ണായക കൗണ്‍സില്‍ യോഗം ഇന്ന് ആരംഭിക്കും. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള സാമ്പത്തിക സ്ഥിതിയും, പാര്‍ലമെന്റ് സ്തംഭനവും മൂലം ചരക്ക് സേവന നികുതി ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനുള്ള ശ്രമത്തിന് തിരിച്ചടി നേരിടുകയാണ്. നികുതി ഘടനയുടെ കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലില്‍ പൊതുധാരണരൂപപ്പെടുകയും ഇതിന്റെ കരട് രൂപം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ നോട്ട് അസാധുവാക്കിയതിന് ശേഷം രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടായിട്ടുള്ളതിനാല്‍ തിരക്കിട്ട് പുതിയ നികുതി പരിഷ്‌ക്കരണം നടപ്പാക്കാന്‍ കഴിയില്ലെന്നാണ് വിവിധ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സേവന നികുതി പിരിക്കുന്ന കാര്യത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയായിട്ടില്ല. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ രണ്ട് ദിവസമാണ് യോഗം
https://www.facebook.com/Malayalivartha



























