Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

റിലയന്‍സിന്റെ പുതിയ ഒരുക്കങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും തമ്മില്‍ പൊരുത്തമേറെ..!

02 DECEMBER 2016 11:27 AM IST
മലയാളി വാര്‍ത്ത

റിലയന്‍സ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു.  കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികപ്രഖ്യാപനങ്ങളും ഇതിന് മുന്‍കൂട്ടി തയറാക്കിയെന്ന് സംശയം  ബലപ്പെടുത്തുന്നതുമായ നീക്കങ്ങളാണ് റിലയന്‍സിന്റെ  ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത കറന്‍സി രഹിത സമ്പത് വ്യവസ്ഥയ്ക്ക് അടിത്തറയൊരുക്കാന്‍ ഇന്നലെ റിലയന്‍സിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരിക്കുന്നു. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ന് പ്രഖ്യാപിച്ച ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് എന്ന ഇവാലറ്റ് സംവിധാനവും പ്രഖ്യാപിക്കാനിരിക്കുന്ന ജിയോ പെയ്‌മെന്റ്‌സ് ബാങ്കും ഇതിനുള്ള തുടക്കമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ഇതോടെ നോട്ട് അസാധുവാക്കല്‍ തീരുമാനം നേരത്തെ റിലയന്‍സിന് ചോര്‍ന്ന് കിട്ടിയെന്ന ആരോപണത്തിന് ശക്തികൂടും. ഇത്തരം മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജിയോ അവതരിപ്പിച്ചതെന്ന വിമര്‍ശനവും ശക്തമാകും.

റിലയന്‍സ് ജിയോ 4 ജിയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിക്കുന്ന ചടങ്ങിലാണ് ജിയോ മണി, മൈക്രോ എടിഎം സംവിധാനങ്ങളെക്കുറിച്ച് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. അംബാനിയുടെ പുതിയ പ്രഖ്യാപനവും അതുകൊണ്ട് തന്നെ മോദിക്കെതിരെ ഉപയോഗിക്കാന്‍ പ്രതിപക്ഷം ആയുധമാക്കും. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനു ശേഷം റിലയന്‍സിന്റെ സ്ഥാപനങ്ങളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ജിയോ പെയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് എന്ന ഒരു പുതിയ സംരംഭം തുടങ്ങിയതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോട്ട് അസാധുവാക്കല്‍ ചോര്‍ന്നതിന് തെളിവായി ഇത് വിലയിരുത്തപ്പെട്ടു. ഇതിന് കൂടുതല്‍ സാധുത നല്‍കുന്നതാണ് പുതിയ പ്രഖ്യാപനങ്ങള്‍.


റസ്‌റ്റോറന്റുകള്‍, ചെറിയ കടകള്‍, റയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍, ബസുകള്‍ തുടങ്ങി പൊതുജനങ്ങള്‍ വലിയ തോതില്‍ പണമിടപാട് നടത്തുന്ന ഇടങ്ങളിലെല്ലാം കറന്‍സി രഹിത ഇടപാടകള്‍ സാധ്യമാക്കുന്നതാണ് ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് എന്ന ഈ പുതിയ സംവിധാനം. ദൈനംദിന ഇടപാടുകള്‍ക്ക് ആവശ്യമായ നോട്ടുകള്‍ ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് നോട്ടുകള്‍ ഇല്ലാതെ ഇടപാടുകള്‍ സാധ്യമാക്കുന്ന ജിയോ മണി മര്‍ച്ചന്റ് സോല്യൂഷന്‍സ് മുകേഷ് അംബാനി അവതരിപ്പിച്ചത്.


ജിയോ മണിയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ജിയോയുടെ മൈക്രോ എടിഎമ്മുകള്‍ രാജ്യത്തെമ്പാടും
ലഭ്യമാക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ അക്കൗണ്ടുകളിലെ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും സൗകര്യമൊരുക്കുന്നതാണ് മൈക്രോ എടിഎമ്മുകള്‍. ആധാര്‍ അടിസ്ഥാനമാക്കിയാവും മൈക്രോ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുക.



ജിയോയുടെ ഇന്ത്യയിലെങ്ങും വ്യാപിച്ചുകിടക്കുന്ന 4ജി മൊബൈല്‍ ശൃംഖലയും എസ്ബിഐയുടെ രാജ്യവ്യാപകമായുള്ള നെറ്റ് വര്‍ക്കുകളും ചേര്‍ന്ന് ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക ഇടപാട് ശൃംഖലയായാണ് ഇതിനെ കരുതുന്നത്. ജിയോ മണിയും കൂടി ചേരുമ്പോള്‍ ഇത് വിപണിയുടെ നട്ടെല്ലായി മാറുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുവരെ ജിയോ പെയ്‌മെന്റ് ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (19 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (35 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (53 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (1 hour ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (3 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends