Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ സര്‍ക്കാര്‍ ഓഫീസുകളിലും മോദി സര്‍ക്കാര്‍, ഇനി ലക്ഷ്യം 'ജെം സര്‍ജിക്കല്‍ സ്‌ട്രൈക്ക് '

02 DECEMBER 2016 12:41 PM IST
മലയാളി വാര്‍ത്ത

നോട്ടിനും സ്വര്‍ണത്തിനും പിന്നാലെ സര്‍ക്കാര്‍  ഓഫീസുകളിലും മോദി സര്‍ക്കാര്‍ പിടിമുറുക്കുന്നു. എല്ലാ സര്‍ക്കാര്‍ പര്‍ച്ചെയ്‌സുകളും സര്‍ക്കാര്‍ നിയന്ത്രിത ഓണ്‍ലൈന്‍ വഴിയാക്കുന്ന 'ജെം' (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്) എന്ന വന്‍ പദ്ധതിക്കാണു മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. കൂടുതല്‍ തുകയ്ക്കു കരാര്‍ ഉറപ്പിച്ച് ഇഷ്ടക്കാരില്‍നിന്നു സാധനങ്ങള്‍ വാങ്ങിക്കൂട്ടി കമ്മിഷന്‍ അടിക്കുന്ന ഉദ്യോഗസ്ഥരെ ചൊല്‍പ്പടിക്കു നിര്‍ത്തി അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ 'ജെം' (ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ്) നടപ്പാക്കുന്നത്. സുതാര്യമായ ടെന്‍ഡര്‍ നടപടികളിലൂടെ പ്രതിവര്‍ഷം 20,000 കോടി രൂപയോളം സര്‍ക്കാരിനു ലാഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.

ഓണ്‍ലൈന്‍ വമ്പന്മാരായ ആമസോണിന്റെയും ഫ്‌ലിപ്പ്കാര്‍ട്ടിന്റെയും ചുവടുപിടിച്ചാണ് ജെം സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പേപ്പര്‍ ക്ലിപ്പു മുതല്‍ പവര്‍ ടര്‍ബൈന്‍ വരെ ഇനി ജെമ്മിലൂടെ ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി നടക്കുകയാണ്. പദ്ധതി അടുത്തു തന്നെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.


മൂന്നു മാസം മുമ്പ് ആരംഭിച്ച ഇ മാര്‍ക്കറ്റ് സൈറ്റില്‍ 56 വിഭാഗങ്ങളിലായി 3100 ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിക്കഴിഞ്ഞു. ഇതുവരെ 38 കോടിയുടെ ഉല്‍പ്പന്നങ്ങളാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ജെം സൈറ്റ് വഴി വാങ്ങിയിരിക്കുന്നത്. 469 വകുപ്പു മേധാവികള്‍ ഉള്‍പ്പെടെ 1129 സര്‍ക്കാര്‍ വകുപ്പുകളാണ് സൈറ്റില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 1247 കമ്പനികളും 56 സര്‍വീസ് പ്രൊവൈഡര്‍മാരും സൈറ്റിലുണ്ട്.

സൈറ്റ് വഴിയുള്ള പര്‍ച്ചെയ്‌സിലൂടെ 50 ശതമാനത്തിലേറെ ചെലവു ചുരുക്കാന്‍ കഴിയുന്നുണ്ടെന്നു വിവിധ വകുപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അടുത്തിടെ ഒന്നരലക്ഷത്തോളം രൂപ മാര്‍ക്കറ്റ് വിലയുള്ള ഫൊട്ടോകോപ്പി മെഷീന്‍ വാണിജ്യമന്ത്രാലയം ജെം സൈറ്റ് വഴി സ്വന്തമാക്കിയത് വെറും 97,000 രൂപയ്ക്കാണ്. മറ്റൊരു വകുപ്പിന് 28,000 രൂപയ്ക്ക് കാര്‍ വാടകയ്ക്കു എടുക്കാന്‍ കഴിഞ്ഞു. സാധാരണ 32,500 രൂപയാണു നല്‍കാറുള്ളത്.

നത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി പത്തു മുതല്‍ 20 ശതമാനം വരെ തുകയാണ് വിവിധ വകുപ്പുകള്‍ വിനിയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയേതര ചെലവ് 15 ലക്ഷം കോടി രൂപയാണ്. അതായത് ഏറ്റവും കുറഞ്ഞത് ഒന്നലക്ഷം കോടി രൂപയുടെ സാധനങ്ങളെങ്കിലും പുറത്തുനിന്നു വാങ്ങേണ്ടിവരുന്നുണ്ട്.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ ആകെ ഇകൊമേഴ്‌സ് മാര്‍ക്ക് 1.25 ലക്ഷം കോടി രൂപയുടേതാണ്. ജെം സൈറ്റ് വഴിയുള്ള പര്‍ച്ചെയ്‌സിലൂടെ 15 ശതമാനം ചെലവു ചുരുക്കാന്‍ കഴിഞ്ഞാല്‍ പോലും പ്രതിവര്‍ഷം 20,000 കോടി രൂപ സര്‍ക്കാരിനു ലാഭിക്കാന്‍ കഴിയും. 201617 വര്‍ഷത്തെ ബജറ്റില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി നീക്കിവച്ചിരിക്കുന്ന തുകയുടെ പകുതിയോളം വരുമിത്.


വകുപ്പു മേധാവിയോ അംഗീകൃത ഉദ്യോഗസ്ഥരോ ജെം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു വേണം സാധനങ്ങള്‍ വാങ്ങാന്‍. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെില്‍ എന്നിവ നല്‍കിയാവും രജിസ്‌ട്രേഷന്‍. സമാനമായ മാതൃകയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കമ്പനികളും സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആദ്യഘട്ടത്തില്‍ 50,000 രൂപ വരെയുള്ള പര്‍ച്ചെയ്‌സുകള്‍ക്കു ഓര്‍ഡര്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കാം.

തുടര്‍ന്ന് കമ്പനികള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ടെന്‍ഡറില്‍ മത്സരിക്കാം. തങ്ങളുടെ നിബന്ധനകള്‍ക്ക് അനുസരിച്ചുളള ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ തെരഞ്ഞെടുക്കാന്‍ വകുപ്പ് മേധാവികള്‍ക്കു കഴിയും. നിശ്ചിത സമയത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തില്ലെങ്കില്‍ കമ്പനികളില്‍നിന്നു ആഴ്ചയില്‍ 0.5 ശതമാനം പിഴയീടാക്കാന്‍ വകുപ്പുകള്‍ക്കു കഴിയും. വിതരണം ചെയ്തു ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ച് സ്വീകരിക്കാനോ നിരാകരിക്കാനോ വകുപ്പിന് പത്തുദിവസം വരെ സമയം ലഭിക്കും. സാധാനങ്ങള്‍ നിരാകരിച്ചില്ലെങ്കില്‍ കമ്പനിയുടെ അക്കൗണ്ടിലോക്ക് നിശ്ചിതസമയത്തിനുള്ളില്‍ സ്വമേധയാ പണം ക്രെഡിറ്റ് ആകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (16 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (35 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (51 minutes ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (1 hour ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (2 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (2 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (3 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (3 hours ago)

Malayali Vartha Recommends