സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു

തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സൈന്യം നടത്തിയ തീവ്രവാദ പ്രതിരോധ നീക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു.
ഫിഷറീസ് വകുപ്പിലെ ജീവനക്കാരനായ അസദുല്ല കുമാറാണ് മരിച്ചത്. സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടയില്‍ പെടുകയായിരുന്നു കുമാര്‍. ഗുരുതര പരിക്കേറ്റ കുമാറിനെ കുല്‍ഗാമിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവ സ്ഥലത്തു നിന്ന് രണ്ടു തീവ്രവാദികളെ പിടികൂടിയെന്നാണ് വിവരം.
https://www.facebook.com/Malayalivartha



























