അശ്‌ളീല സൈറ്റുകള്‍ തുറക്കുമ്പോഴും ദേശീയ ഗാനം നിര്‍ബന്ധമായും വേണമെന്ന്

സിനിമ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുളള സുപ്രീം കോടതി വിധി വന്നതിന്റെ പിന്നാലെ അശ്ലീല സൈറ്റുകളിലെ വീഡിയോ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുമ്പും ശേഷവും ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ആവശ്യവുമായി ഓണ്‍ലൈന്‍ പരാതി. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഈ പരാതി ഉന്നയിച്ചിരിക്കുന്നത് ചേഞ്ച് ഓര്‍ഗ് എന്ന പെറ്റീഷന്‍ വെബ്സൈറ്റാണ്. മറ്റ് നിരവധി പ്രശ്നങ്ങള്‍ ഓണ്‍ലൈന്‍ പരാതികളായി ഉന്നയിച്ച് ഖ്യാതി നേടിയ സൈറ്റാണ് ചേഞ്ച് ഓര്‍ഗ്. ഇവര്‍ പരാതി ഉന്നയിച്ചപ്പോള്‍ ഇതിനെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്.
പ്രസ്തുത പരാതി ഉന്നയിച്ചിരിക്കുന്നത് ഹാഷിന്‍ ജിത്തു എന്ന എന്ന യുവാവാണ്. ഇന്ത്യയിലെ ജനങ്ങള്‍ ഭൂരിഭാഗവും സന്ദര്‍ശിക്കുന്ന അശ്ലീല സൈറ്റുകളില്‍ കൂടി ദേശീയ ഗാനം കേള്‍പ്പിച്ചാല്‍ തിയേറ്ററുകളില്‍ പോയി കാണുന്നതിനേക്കാള്‍ കൂടുതല്‍ പേരിലേയ്ക്ക് പുതിയ നടപടിയുടെ പ്രയോജനം എത്തിച്ചേരുമെന്നാണ് പരാതിക്ക് കാരണമായി ഹാഷിന്‍ ജിത്തു സൈറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുളള ബെഞ്ചാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിക്കൊണ്ടുളള സുപ്രധാന ഉത്തരവിട്ടിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പിലായോ എന്ന് നിരീക്ഷിച്ച് ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രത്തോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























