Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

യുകെ യില്‍ നോട്ട് ബഹിഷ്‌കരണം: അമ്പലങ്ങളിലും വെജിറ്റേറിയന്‍ ഹോട്ടലിലും അഞ്ചുപൗണ്ടിന് നിരോധനം

04 DECEMBER 2016 08:00 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടില്‍ പുതുതായി ഇറക്കിയ അഞ്ചു പൗണ്ടിന്റെ പോളിമര്‍ നോട്ടില്‍ മൃഗക്കൊഴുപ്പിന്റെ അംശം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദം പടരുന്നു. പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍ ഹിന്ദുക്കള്‍ സ്വീകരിക്കരുതെന്നും ക്ഷേത്രങ്ങളില്‍ കാണിക്കയിടാനും മറ്റും ഉപോഗിക്കരുതെന്നും വിവിധ ക്ഷേത്രഭാരവാഹികള്‍ ഭക്തജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ബ്രിട്ടനിലെ വിവിധ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ ഹിന്ദു ഫോറം ഓഫ് ബ്രിട്ടന്‍ (എച്ച്എഫ്ബി) നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനോടും ആവശ്യപ്പെട്ടു. അറിവില്ലായ്മകൊണ്ട് സംഭവിച്ച പിഴവായാണ് ഇതിനെ കാണുന്നതെന്നും അതിനാല്‍തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍ ഉടന്‍തന്നെ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എച്ച്എഫ്ബി ഭാരവാഹികള്‍ പറഞ്ഞു. നോട്ടിനു മിനുസം പകരാനും നനവ് പിടിക്കാതിരിക്കാനും ഉപയോഗിച്ചിരിക്കുന്ന നേര്‍ത്ത പാട മൃഗക്കൊഴുപ്പുകൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപം.

ഇതിനോടകം മൂന്നു ക്ഷേത്രങ്ങളില്‍ നോട്ടുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ടെംപിള്‍സ് വക്താവ് സതീഷ് ശര്‍മ്മ ബിബിസി ഏഷ്യന്‍ നെറ്റ്!വര്‍ക്കിനോടു വെളിപ്പെടുത്തി. വരുംദിവസങ്ങളില്‍ കൂടുതല്‍ ക്ഷേത്രങ്ങളില്‍ സമാനമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകളാണ് പുതിയ നോട്ടുമായി ബന്ധപ്പെട്ടു പുറത്തുവന്നിട്ടുള്ളതെന്ന് ബ്രിട്ടനിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ ലെസ്റ്റര്‍ ക്ഷേത്രത്തിന്റെ പ്രസിഡന്റ് വിഭൂതി ആചാര്യ വിശദീകരിച്ചു. ക്ഷേത്രത്തില്‍ ഈ നോട്ടുകള്‍ നിരോധിക്കുന്നകാര്യം ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ നോട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തയാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഇതിനകം 1,26,000 പേര്‍ ഒപ്പിട്ടുകഴിഞ്ഞു. ഒന്നരലക്ഷം പേരുടെ ഒപ്പുശേഖരിച്ചശേഷം പരാതി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കൈമാറും.

ഇതിനിടെ, കേംബ്രിഡ്ജിലെ പ്രമുഖ വെജിറ്റേറിയന്‍ കഫേയായ ''റെയിന്‍ബോ'' ഇന്നലെ മുതല്‍ പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതു നിര്‍ത്തി. നോട്ടിലൂടെയുള്ള മൃഗക്കൊഴുപ്പിന്റെ ചെറിയ സാന്നിധ്യംപോലും സസ്യഭുക്കുകളായ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ഹോട്ടല്‍ ഉടമകള്‍ വിശദീകരിക്കുന്നു. ഇതുസംബന്ധിച്ച ബോര്‍ഡും ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ചു.

വിവിധ ഹിന്ദു സംഘടനകളുടെയും ക്ഷേത്രസമിതികളുടെയും വെജിറ്റേറിയന്‍ ഹോട്ടല്‍ ഉടമകളുടുടെയും പ്രതിഷേധം ബിബിസി അടക്കമുള്ള ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പ്രതിഷേധത്തോട് ക്രിയാത്മകമായി പ്രതികരിക്കാനുള്ള പുറപ്പാടിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍. പരാതികളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നോട്ട് അച്ചടിയുടെ ചുമതലക്കാരായ റോയല്‍ മിന്റ് അധികൃതരുമായി ആലോചിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നുമാണ് ബാങ്കിന്റെ വിശദീകരണം.

സെപ്റ്റംബറിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചുളിവുവീഴാത്തതും നനവു പറ്റാത്തതും എളുപ്പത്തില്‍ കീറാന്‍ സാധ്യതയില്ലാത്തതുമായ പുതിയ അഞ്ചുപൗണ്ട് നോട്ട് പുറത്തിറക്കിയത്. ഒരുവശത്ത് രാജ്ഞിയുടെയും മറുവശത്ത് മുന്‍ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെയും ചിത്രവുമായി പുറത്തിറക്കിയ നോട്ട് രാജ്യവ്യാപകമായി സ്വീകാര്യത ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (36 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (53 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (2 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (2 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (3 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (4 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends