മോദിയുടെ കടുത്ത ആരാധിക; വേണമെങ്കില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു യുവതി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ച് യുവതി. ഡല്‍ഹി സ്വദേശിനിയായ രശ്മി ജെയ്ന്‍ എന്ന യുവതിയാണ് പ്രധാനമന്ത്രിയുടെ നടപടിയെ താന്‍ പിന്തുണക്കുന്നതായും മോദി വിരുദ്ധനായ ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും പൊതുനിരത്തില്‍ പ്രഖ്യാപിച്ചത്. ലല്ലന്‍ടോപ്പ് എന്ന ഹിന്ദി വെബ്‌സൈറ്റാണ് വിഡിയൊ പുറത്തുവിട്ടത്.
''500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന് മോദിയെ കുറ്റപ്പെടുത്തരുത്. നോട്ട് വിതരണം ചെയ്യുവാനുള്ള ഉത്തരവാദിത്തം ബാങ്കുകള്‍ക്കാണ്. മോദിക്കെങ്ങനെയാണ് എല്ലാവരുടെയും കയ്യില്‍ ആവശ്യത്തിനുള്ള പണമെത്തിക്കാനാവുക.
ബാങ്കുകള്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രാജ്യത്തിന് വേണ്ടി ഇത്രയേറെ ത്യാഗം സഹിച്ച മറ്റൊരാളുണ്ടാകില്ല. ഇത്രയേറെ മഹത്വമുള്ള മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും താന്‍ മോദിയുടെ കടുത്ത ആരാധികയാണെന്നും യുവതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























