ബോളിവുഡ് നടി പ്രീതി സിന്റയുടെ ബന്ധു സ്വയം വെടിവെച്ച് മരിച്ചു; ഭാര്യാ പീഡനം കാരണം എന്നെഴുതിയ 2 ആത്മഹത്യാ കുറിപ്പുകള്‍ കാറിലും വീട്ടിലും കണ്ടെത്തി

ബോളിവുഡ് നടി പ്രീതി സിന്റയുടെ ബന്ധു ഭാര്യയുടെ പീഡനത്തെ തുടര്‍ന്ന് സ്വയം വെടിവെച്ച് മരിച്ചു. ഷിംല സ്വദേശി നിതിന്‍ ചൗഹാനാണ് (38) ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യയുടേയും ബന്ധുക്കളുടേയും പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. കാറിലും വീട്ടിലുമായി 2 ആത്മഹത്യാ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടെയും ബന്ധുക്കളുടെയു പീഡനം സഹിക്കവയ്യാതെ താന്‍ ജീവനൊടുക്കുകയാണെന്നാണ് ഈ കുറിപ്പുകളിലുള്ളത്. തന്റെ മകനെ പോലും അവര്‍ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൗഹാന്‍ കുറച്ചുനാളായി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ചൗഹാനും ഭാര്യയും വിവാഹ മോചനത്തിനായി കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതിന്റെ ഹിയറിങ് ദിവസമാണ് ചൗഹാനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യാവീട്ടുകാരുടെ പേരില്‍ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha



























