13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തി കാണാതായ മഹേഷ് ഷായെ പിന്നെ കാണുന്നത് തത്സമയ ചാനല്‍ ചര്‍ച്ചയില്‍; ഉടന്‍ അറസ്റ്റ്

13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ അഹമ്മദാബാദ് സ്വദേശി മഹേഷ് ഷായെ അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഒരു ടെലിവിഷന്‍ ചാനലില്‍ തത്സമയ അഭിമുഖം നല്‍കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
താന്‍ വെളിപ്പെടുത്തിയ കള്ളപ്പണം ഗുജറാത്തിലെ രാഷ്ട്രീയക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയുമാണെന്ന് മഹേഷ് ഷാ പറഞ്ഞു. കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം കണക്കില്‍ പെടാത്ത സ്വത്ത് വെളിപ്പെടുത്തിയിരുന്നെങ്കിലും ആദ്യഗഡു ഇയാള്‍ അടച്ചിരുന്നില്ല.
വെളിപ്പെടുത്തിയ തുക സംബന്ധിച്ച് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മഹേഷ് ഷായുടെ പക്കല്‍ ഇത്രയും ഭീമമായ തുക ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
മഹേഷ് ഷായുടെ സുഹൃത്തുക്കളുടെ ഓഫീസുകളിലും പരിശോധന നടന്നിരുന്നു. അഹമ്മദാബാദിലെ പ്രമുഖ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും തുക മഹേഷ് ഷാ വഴി വെളുപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന സൂചനകളെ തുര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കള്ളപ്പണം ഇയാളുടേതല്ലെന്ന വിവരങ്ങളെ തുടര്‍ന്ന് നവംബര്‍ 28ന് തന്നെ ആദായ നികുതി വകുപ്പ് മഹേഷിന്റെ ഐഡിഎസ് ഫോം2 റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























