വരുന്നു പുതിയ 20, 50 രൂപ നോട്ടുകള്‍

രാജ്യത്ത് പുതിയ 20, 50 രൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കൂടുതല്‍ സുരക്ഷാ സവിശേഷതകളുമായാവും പുതിയ നോട്ടുകള്‍ പുറത്തിറക്കുക. അതേസമയം, പഴയ 20, 50 രൂപ നോട്ടുകള്‍ പ്രാബല്യത്തിലുണ്ടാകുമെന്നും ആര്‍ബിഐ അറിയിച്ചു.
20 രൂപയുടെ പുതിയ നോട്ടിലെ നമ്ബര്‍ പാനലുകളില്‍ 'എല്‍' എന്ന അക്ഷരം ചേര്‍ക്കും. 2005 ല്‍ പുറത്തിറക്കിയ 20, 50 രൂപ നോട്ടുകളോട് സമാന രൂപമുള്ളവയായിരിക്കും പുതിയ നോട്ടുകളെന്നാണ് സൂചന. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയുടെ തുടര്‍ച്ചയാണ് ഇതും. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷം 2000 രൂപയുടെ പുതിയ നോട്ട് ആര്‍ബിഐ പുറത്തിറക്കിയിരുന്നു.
രണ്ടാഴ്ച മുമ്ബ് 500 രൂപയുടെ പുതിയ കറന്‍സിയും ഇറക്കി. അതേസമയം, നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്ത് തുടരുകയാണ്. ചില്ലറ ക്ഷാമവും രൂക്ഷമാണ്. 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ 100, 50, 20 കറന്‍സികളും റദ്ദാക്കിയേക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























