പശുക്കളെ കടത്തിക്കൊണ്ട് പോകുകയാണെന്ന് കരുതി അതിര്‍ത്തി രക്ഷാസേന മുസ്ലിം യുവാവിനെ വെടിവെച്ച് കൊന്നു

മുസ്ലിം യുവാവിനെ പശുക്കളെ കടത്തിയെന്ന് ആരോപിച്ച് അതിര്‍ത്തി രക്ഷാസേന വെടിവെച്ച് കൊന്നു. ത്രിപുരയിലെ ബംഗ്ലാദേശിനോട് അടുത്ത അതിര്‍ത്തി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അരാബര്‍ റഹ്മാന്‍(38) എന്ന യുവാവിനെയാണ് സൈന്യം വെടിവെച്ച് കൊന്നത്.
പെട്രൊളിങ്ങിനിടെ പശുക്കളെ കടത്തിക്കൊണ്ട് പോകുകയാണെന്ന് കരുതിയാണ് യുവാവിനു നേരെ വെടിയുതിര്‍ത്തതെന്ന് അതിര്‍ത്തിരക്ഷാ സേന അറിയിച്ചതായി പൊലീസ് വ്യക്താവ് ഉത്തംകുമാര്‍ പറഞ്ഞു. എന്നാല്‍ ബിഎസ്എഫ് പറഞ്ഞ കാര്യങ്ങള്‍ കൊല്ലപ്പെട്ട അരാബറിന്റെ കുടുംബം നിഷേധിച്ചിട്ടുണ്ട്. യുവാവ് നിരപരാധിയാണെന്നും സൈന്യത്തിനെതിരെ ബന്ധുക്കള്‍ പരാതി നല്‍കിയതായും പൊലീസ് വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha


























