അഗസ്തവെസ്റ്റ്‌ലന്‍ഡ് കോഴ കേസ്: ത്യാഗിക്ക് ജാമ്യം, ഡല്‍ഹി വിട്ടു പോകാന്‍ പാടില്ല

അഗസ്തവെസ്റ്റ്‌ലന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാടിലെ കോഴ ആരോപണത്തില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ് പി ത്യാഗിക്ക് ജാമ്യം. പട്യാല ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും, ഡല്‍ഹി വിട്ടു പോകാന്‍ പാടില്ലെന്നും കേസില്‍ ഇടപെടാന്‍ പാടില്ലെന്നുമുള്ള നിബന്ധനകളുടെ അടിസ്ഥാനത്തിലുമാണ് ജാമ്യം. ത്യാഗിക്കൊപ്പം പിയിലായ അടുത്തബന്ധു സഞ്ജീവ് ത്യാഗി, ഡല്‍ഹിയിലെ അഭിഭാഷകന്‍ ഗൗതം ഖൈത്താന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ ജനുവരി നാലിന് കോടതി വിധി പറയും. അതുവരെ ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ കരാറുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്നതാണ് സി ബി ഐ കേസ്.
കരാര്‍ ഉറപ്പിക്കാന്‍ സഹായകമാകുന്നതരത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലൂടെ ത്യാഗി അഗസ്ത കമ്ബനിക്ക് അനുകൂലമായി ഇടപെട്ടുവെന്ന് സി ബി ഐ. സി ബി ഐ ആരോപിക്കുന്നു. അഗസ്ത വെസ്റ്റ്‌ലന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ പ്രതിനിധികളുമായി വ്യോമസേനാ മേധാവിയായിരിക്കെ ത്യാഗി കൂടിക്കാഴ്ച നടത്തിയതായും ആരോപണമുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുള്‍പ്പെടെയുള്ള വി വി ഐ പി കള്‍ക്ക് ഉപയോഗിക്കാനായി എ.ഡബ്ല്യു.- 101 ഇനത്തില്‍പ്പെട്ട 12 ഹെലിക്കോപ്ടറുകള്‍ വാങ്ങാനാണ് ബ്രിട്ടനിലെ അഗസ്ത വെസ്റ്റ്‌ലന്‍ഡ് കമ്ബനിയുമായി കേന്ദ്രസര്‍ക്കാര്‍ കരാറിേലര്‍പ്പെട്ടത്.
3600 കോടിയുടെ കരാര്‍ ഉറപ്പിക്കാന്‍ 423 കോടി കോഴ കൈമാറി എന്നാണ് ആരോപണം. 2014 ജനുവരിയില്‍ കരാര്‍ ഇന്ത്യ റദ്ദാക്കി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സി ബി ഐ കേസെടുത്തിരിക്കുന്നത്. വ്യോമസേനാ മേധാവിസ്ഥാനത്തുനിന്ന് 2007-ലാണ് എസ് പി ത്യാഗി വിരമിച്ചത്.
https://www.facebook.com/Malayalivartha


























