കഠിന വേദനയില്‍ ബ്ലേഡ് ഉപയോഗിച്ചൊരു പ്രസവം, ആദിവാസി യുവതിയും കുഞ്ഞും സുരക്ഷിതര്‍

രാജ്യത്തെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ വെളിവാക്കുന്ന ഒരു പ്രസവസംബന്ധിയായ വാര്‍ത്ത. സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി ബ്ലേഡ് ഉപയോഗിച്ചു വയറു കീറിയ സംഭവം മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്നത്. ഡിസംബര്‍ 23 നു ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ മറെഡ്മിലി മണ്ഡലിലാണ് ഭീകരമായ ആരോഗ്യ ദുരവസ്ഥ വെളിവാക്കുന്ന സംഭവം നടന്നത്.
കെ ലക്ഷ്മി എന്ന യുവതിക്ക് പ്രസവ വേദന അനുഭവിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലേക്കു നടന്നു പോകാന്‍ തീരുമാനിക്കുകയായിരുന്നു. കിലോമീറ്ററുകള്‍ അകലെയുള്ള ആതുരാലയത്തിലെത്താന്‍ കാടും മലകളും കടന്നു വേണം യാത്ര ചെയ്യാന്‍. യാത്രാ മദ്ധ്യേ കലശമായ വേദന ഉണ്ടായ ലക്ഷ്മി ഭര്‍ത്താവിന്റെ സഹായത്തോടെ ബ്ലേഡ് ഉപയോഗിച്ച് പ്രസവം നടത്തുകയായിരുന്നു. കുട്ടിക്ക് ഒന്നും സംഭവിച്ചില്ല എന്നത് ആശ്വാസകരമായിരുന്നു. പിന്നീട് കുഞ്ഞും അമ്മയും സുരക്ഷതരായി ഹോസ്പിറ്റല്‍ എത്തിക്കാന്‍ 108 ആംബുലന്‍സിന്റെ സേവനം നാട്ടുകാരുടെ സഹായത്തോടെ ലഭ്യമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























