'മോഡി ബിര്‍ള ഗ്രൂപ്പില്‍ നിന്നും കോഴവാങ്ങി; തെളിവുകള്‍ സിബിഐയുടെ പക്കല്‍ ഉണ്ടെങ്കിലും പുറത്തുവിടില്ല'

ആദിത്യ ബിര്‍ള ഗ്രൂപ്പ് രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതിന്റെ വിശദാംശങ്ങള്‍ അടങ്ങിയ ഡയറി സിബിഐയുടെ പക്കലുണ്ടെന്ന് സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ സ്ഥിരീകരിച്ചു. വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും, എംപി മാര്‍ക്കും അടക്കം നല്‍കിയ 1000 ത്തോളം ഇടപാടുകളുടെ വിശദാംശങ്ങള്‍ ഡയറിയില്‍ ഉണ്ടെന്നാണ് രഞ്ജിത്ത് സിന്‍ഹ വെളിപ്പെടുത്തല്‍.
എന്നാല്‍ ഡയറിയില്‍ ഉള്‍പെട്ടവരുടെ പേരുകള്‍ വെളുപ്പെടുത്താന്‍ സിന്‍ഹ തയ്യാറായിട്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പ് കോഴ നല്‍കിയെന്ന് ആരോപിക്കുന്ന ഡയറിയുടെ ആധികാരികതയെ പറ്റി സുപ്രീം കോടതി തന്നെ സംശയം ഉന്നയിക്കുന്നതിനിടെയാണ് ഇങ്ങനെയൊരു ഡയറി ഉണ്ടെന്ന് മുന്‍ സിബിഐ ഡയറക്ടടര്‍ രഞ്ജിത്ത് സിന്‍ഹ സ്ഥിരീകരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
2013 ല്‍ കല്‍ക്കരിപ്പാടം കേസിലെ അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലെ ആദിത്യ ബിര്‍ള കമ്ബനി ഓഫീസ് റെയ്ഡ് ചെയ്തപ്പോള്‍ ഡയറി പിടിച്ചെടുക്കുകയായിരുന്നു എന്ന് രഞ്ജിത് സിന്‍ഹ പറയുന്നു.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും എംപി മാര്‍ക്കും പണം നല്‍കിയതുമായി ബന്ധപ്പെട്ട ആയിരത്തോളം എന്‍ട്രികളാണ് ഡയറിയില്‍ ഉള്ളതെന്ന് രഞ്ജിത്ത് സിന്‍ഹ വ്യക്തമാക്കി. എന്നാല്‍ ആരുടെയൊക്കെ പേരുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്താനാവില്ല. ഡയറിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ പുരോഗതിയെ പറ്റി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്തുത ഡയറി മുദ്ര വച്ച കവറില്‍ നേരത്തെ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഡയറിയെ പറ്റി വിശദമായ അന്വേഷണത്തിന് ഉത്തരവിടുന്നതില്‍ തെറ്റില്ലെന്നും നിലവില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഇപ്പോഴത്തെ നില അറിയില്ലെന്നും സിന്‍ഹ വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡിക്ക് ബിര്‍ള 25 കോടി രൂപ നല്‍കിയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആരോപിച്ചിരുന്നത്. ഡയറിയുടെ ആധികാരികത കോടതിക്ക് തന്നെ ബോധ്യപ്പെടാത്തതിനാല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടെടുത്ത ബിജെപിയെ രഞ്ജിത്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ വെട്ടിലാക്കാനാണ് സാധ്യത.
സിബിഐ പിടിച്ചെടുത്ത ഡയറിയിലെ വിശദാംശങ്ങള്‍ നേരത്തെ ആദായ നികുതി വകുപ്പിന് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഗുജറാത്ത് സിഎം എന്ന് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഗുജറാത്ത് ആല്‍ക്കലി കെമിക്കല്‍സ് എന്ന കമ്ബനിയെ ഉദ്ദേശിച്ചാണെന്നാണ് ബിര്‍ള കമ്ബനി വിശദീകരിച്ചിരുന്നത്. എന്നാല്‍ രഞ്ജിത്ത് സിന്‍ഹയുടെ വെളിപ്പെടുത്തലിനെ പറ്റി പ്രതികരിക്കാന്‍ ഇതുവരെയും ബിര്‍ള ഗ്രൂപ്പ് തയ്യാറായിട്ടില്ല.
2013-2014 വര്‍ഷങ്ങളില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ സഹാറയില്‍ നിന്നും മോദി കോടികള്‍ കോഴ കൈപ്പറ്റിയെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനായി ആദായ നികുതി രേഖകള്‍ തെളിവായുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. 2014 നവംബര്‍ 22 ന് സഹാറ കമ്ബനിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നു. 2013, 24 വര്‍ഷങ്ങളില്‍ മോഡിക്ക് നല്‍കിയ പണത്തിന്റെ കണക്കുകള്‍ റെയ്ഡില്‍ ലഭിച്ചു. ഒമ്ബത് മാസത്തിനിടയില്‍ ആറു തവണ മോഡിക്ക് പണം നല്‍കിയെന്നാണ് സഹാറാ കമ്ബനി പറയുന്നത്. ഇത് ശരിവെക്കുന്ന രീതിയിലുള്ള വെളുപ്പെടുത്തലാണ് ഇപ്പോള്‍ മുന്‍ സിബിഐ ഡയറക്ടര്‍ കൂടിയായ രജ്ഞിത്ത് സിന്‍ഹയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























