കോഴി കടത്തിയ വാന്‍ സ്വകാര്യ വോള്‍വോ ബസുമായി കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടുപേര്‍ മരിച്ചു

കോഴി കടത്തുകയായിരുന്ന വാന്‍ ബസുമായി കൂട്ടിയിടിച്ച് തീപിടിച്ച് വാനിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചു. ഡ്രൈവര്‍ ചെര്‍ക്കള ബാലടുക്കയിലെ മസൂദ് (21), ക്ലീനര്‍ കുറ്റിക്കോല്‍ പള്ളഞ്ചിമൂലയിലെ ഉജ്വല്‍നാഥ് (19) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 5.45 ഓടെ ദേശീയ പാതയിലെ മൊഗ്രാല്‍ കൊപ്പര ബസാറിലാണ് അപകടമുണ്ടായത്. കര്‍ണാടകയില്‍ നിന്നും ഊടുവഴികളിലൂടെ കോഴി കടത്തുകയായിരുന്ന വാന്‍ ദേശീയപാതയിലേക്കു കടക്കവേ തിരുവനന്തപുരത്ത് നിന്ന് മണിപ്പാലിലേക്ക് പോകുകയായിരുന്ന സ്വകാര്യ വോള്‍വോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവര്‍ മസൂദ് വാനിലുള്ളില്‍ പൊള്ളലേറ്റ് മരിക്കുകയായിരുന്നു. വാനില്‍ നിന്നും റോഡിലേയ്ക്കു തെറിച്ചുവീണു പരിക്കേറ്റ ക്ലീനര്‍ ഉജ്വല്‍നാഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിയന്ത്രണം വിട്ട വോള്‍വോ ബസ് സമീപത്തെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലിടിച്ചു നിന്നു. െ്രെഡവര്‍ക്ക് നിസാര പരിക്കേറ്റതൊഴിച്ചാല്‍ ബസ് യാത്രക്കാരെല്ലാം സുരക്ഷിതരാണ്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീയണച്ച് വാനില്‍ കുടുങ്ങിയ മസൂദിനെ പുറത്തെടുത്തത്. വാനിലുണ്ടായിരുന്ന എട്ടു ബോക്‌സ് കോഴികളും ചത്തു. മസൂദിന്റെയും ഉജ്വലിന്റെയും മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
https://www.facebook.com/Malayalivartha


























