അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാം

അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകള്‍ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം. ഇതിനു ശേഷം അസാധു നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് നാലു വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കും 50,000 രൂപ പിഴ ഈടാക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. അസാധുനോട്ടുകള്‍ കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണെന്നും ഇത്തരക്കാരില്‍ നിന്നും 5000 രൂപ വരെ പിഴ ഈടാക്കുമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.
.ഡിസംബര്‍ 30 വരെയാണ് ബാങ്കുകളില്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, വ്യക്തമായ കാരണം ബോധ്യപ്പെടുത്തി റിസര്‍വ് ബാങ്കിലെ പ്രത്യേക കൗണ്ടറില്‍ അസാധുനോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസരമാണ് മാര്‍ച്ച് 31 വരെ അനുവദിച്ചിട്ടുള്ളത്.
നവംബര്‍ എട്ടിന് രാത്രി എട്ടുമണിയോടെയാണ് രാജ്യത്ത് 1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതായുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയത്. ഇതിന് പിന്നാലെ ബാങ്കിലൂടെയും എടിഎമ്മിലൂടെയും നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനും പരിധി ഏര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha


























