ഫ്‌ളാറ്റില്‍ സൂക്ഷിച്ചത് എഴുപതോളം വിഷപ്പാമ്പുകളെ, ഉദ്ദേശം പാമ്പിന്‍ വിഷം കടത്തുക

ഫ്‌ലാറ്റില്‍ നിന്നും കണ്ടെത്തിയത് എഴുപത്തിലധികം വിഷപ്പാമ്പുകളെ. ഇതില്‍ 41 അണലികളും 31 മൂര്‍ഖന്‍ പാമ്പുകളും ഉള്‍പ്പെടുന്നു. പുണെയിലെ ഒരു ഫ്‌ലാറ്റിലാണ് സംഭവം. അനധികൃതമായി പാമ്പിന്‍ വിഷം കടത്തുകയെന്ന ഉദ്ദേശ്യത്തോടെ ഈ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന രഞ്ജിത് ഖരേഗും കുടുംബവുമാണ് വിഷ പാമ്പുകളെ സൂക്ഷിച്ചിരുന്നത്. ഇയാള്‍ സുഹൃത്തിനൊപ്പമാണ് പാമ്പിന്‍ വിഷം കടത്തിയിരുന്നത്.
വിവരം അറിഞ്ഞെത്തിയ പൊലീസ് പിന്നീട് ഇരുവരെയും അറസ്റ്റു ചെയ്തു. ഫ്‌ളാറ്റിലെ അന്തേവാസികളായിരുന്നു രഞ്ജിത്തും കുടുംബവും .ഫ്‌ളാറ്റില്‍ അനധികൃതമായി പാമ്പിനെ സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിനു ലഭിച്ചതനുസരിച്ചാണ് ഫഌറ്റ് റെയ്ഡ് ചെയ്തത്. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ രഞ്ജിത്ത് ഇവിടെയുണ്ടായിരുന്നില്ല. കുട്ടികളും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്.
ഫഌറ്റിലെ ഒരു മുറിയ്ക്കുള്ളില്‍ പ്ലാസ്റ്റിക് ബാഗുകളിലും തടിപ്പെട്ടികളിലുമാക്കി സൂക്ഷിച്ച നിലയിലായിരുന്നു പാമ്പുകളെ കണ്ടെത്തിയത്.ബോട്ടിലുകളിലാക്കിയ നിലയില്‍ പാമ്പിന്‍ വിഷവും ഇവിടെ നിന്നു കണ്ടെത്തി. പാമ്പുകളെ പൊലീസിന്റെ നേതൃത്വത്തില്‍ പിന്നീട് മോചിപ്പിച്ചു. ഇവയെ വനംവകുപ്പിനു കൈമാറിയതായി പൊലീസ് സംഘം അറിയിച്ചു.
വനത്തില്‍ നിന്നും പാമ്പുപിടിത്തക്കാരുടെ കൈയില്‍ നിന്നുമാണ് ഇവര്‍ക്ക് സ്ഥിരമായി പാമ്പുകളെ കിട്ടിയിരുന്നത്. ഇവയെ ഫഌറ്റിലെത്തിച്ച ശേഷം വിഷമെടുക്കുകയായിരുന്നു ഇവരുടെ രീതി. വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.അതേസമയം ഇത്രയധികം പാമ്പുകളെ ഒന്നിച്ചു കണ്ടതിന്റെ ഞെട്ടലിലാണ് ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍.
https://www.facebook.com/Malayalivartha


























