സിബിഐ ഓഫീസര്‍മാര്‍ ചമഞ്ഞെത്തിയ അഞ്ചംഗ സംഘം മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 40 കിലോ സ്വര്‍ണ്ണം കവര്‍ന്നു

സ്വര്‍ണ്ണഹൈദരാബാദ് രാമചന്ദ്രപുരയിലെ മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ചിലാണ് വന്‍ കവര്‍ച്ച നടന്നത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 9.30ഓടെയാണ് മോഷ്ടാക്കള്‍ മുത്തൂറ്റ് ബ്രാഞ്ചില്‍ എത്തിയത്. സിബിഐയുടെയും റിസര്‍വ് ബാങ്കിന്റെയും ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് സംഘം സ്ഥാപനത്തില്‍ വന്നത്. സ്ഥാപനത്തിലേക്ക് കടക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാളോട് ഐഡി കാര്‍ഡ് കാണിക്കാന്‍ സെക്യൂരിറ്റ് ഗാര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. റെക്കോര്‍ഡുകള്‍ പരിശോധിക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്.
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പരിശോധിക്കാന്‍ സാധിക്കില്ലെന്ന് ബ്രാഞ്ച് മാനേജര്‍ അറിയിച്ചതോടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. 40 കിലോ സ്വര്‍ണവും ഒരു ലക്ഷം രൂപയുമാണ് അവര്‍ തട്ടിയെടുത്തത്. കറുപ്പ് സ്‌കോര്‍പ്പിയോ എസ് യു വിയിലാണ് സംഘം എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
ലോക്കറുകളിലെ മുഴുവന്‍ സ്വര്‍ണ്ണവുമെടുത്താണ് സംഘം മടങ്ങിയത്. 10 കോടിയോളം രൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. സ്വര്‍ണാഭരണങ്ങള്‍ നാല് ബാഗുകളിലും ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞുമാണ് കൊണ്ടുപോയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























