രത്തന്‍ ടാറ്റ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതുമായി നാഗ്പൂരില്‍ അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി; ലക്ഷ്യം?

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ നാഗ്പൂരില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതുമായികൂടിക്കാഴ്ച നടത്തി. പുറത്താക്കപ്പെട്ട റ്റാറ്റ ഗ്രൂപ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്രിയുമായുള്ള തര്‍ക്കള്‍ക്കും നിയമ പ്രശ്‌നങ്ങള്‍ക്കുമിടയിലാണ് ഗ്രൂപിന്റെ താല്‍കാലിക ചെയര്‍മാന്‍ ചുമതലകൂടി വഹിക്കുന്ന രത്തന്‍ ടാറ്റ ആര്‍ എസ് ആസ്ഥാനത്തെത്തിയത്.
അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നതായും മോഹന്‍ ഭഗവതിനോട് മാത്രമാണ് അദ്ദേഹം സംസാരിച്ചതെന്നും ആര്‍ എസ് എസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നേരത്തെ സന്ദര്‍ശനത്തിന്റെ സമയം ചോദിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ടാറ്റ തലവന്‍ ആര്‍ എസ് എസ് തലവനെ കാണാനെത്തിയത്.
രത്തന്‍ ടാറ്റയെ ആര്‍ എസ് എസ് നേതാക്കള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് ആര്‍ എസ് എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതിപഥം സന്ദര്‍ശിച്ചു സ്മരണാഞ്ജലി അര്‍പ്പിച്ചു. ആര്‍ എസ് എസും നാഗ്പൂരും നിലവില്‍ ഭാരതത്തിന്റെ സമാന്തര കേന്ദ്രഭരണമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ബി ജെ പിയുടെ താത്വിക ഉപദേഷ്ടാവ് കൂടിയായ മോഹന്‍ ഭഗവതിനെ വ്യവസായ ഭീമന്‍ രത്തന്‍ ടാറ്റ സന്ദര്‍ശിച്ചതിലൂടെ വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha


























