ഇന്ത്യക്ക് അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം ലഭിച്ചേക്കും

ഇന്ത്യയുടെ അന്താരാഷ്ട്ര ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം കിട്ടാനുള്ള സാധ്യതയേറുന്നു. ഗ്രൂപ്പില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനായുള്ള കരട് നിര്‍ദ്ദേങ്ങള്‍ ഇന്ത്യയ്ക്ക് ഗുണകരമായേക്കുമെന്ന് അമേരിക്കന്‍ സംഘടന 'ദ ആംസ് കണ്ട്രോള്‍ അസോസിയേഷന്‍' പറയുന്നത്. അതേ സമയം അംഗത്വത്തിനുള്ള പാക്ക് ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും എസിഎ അഭിപ്രായപ്പെട്ടു.
ആണവ വിതരണ ഗ്രൂപ്പിന്റെ മുന്‍ചെയര്‍മാന്‍ റാഫല്‍ മരിയാനോ ഗ്രോസി ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടിന് ഭാഗീകമായ ഔദ്യോഗിക പദവി ഉണ്ടാകും. കരാറില്‍ ഒപ്പ് വയക്കാത്ത രാഷ്ട്രങ്ങള്‍ക്ക് ഗ്രൂപ്പില്‍ എങ്ങിനെയാണ് അംഗത്വമെടുക്കാനാണ് രേഖയില്‍ പറയുന്നത്.
ഇന്ത്യ ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അംഗത്വം നേടാന്‍ എളുപ്പമാണെന്നുമാണ് ആംസ് കണ്ട്രോള്‍ അസോസിയേഷന്റെ അഭിപ്രായം. എന്നാല്‍ പാകിസ്താന് അംഗത്വം നേടണമെങ്കില്‍ ആണവ വിതരണ ഗ്രൂപ്പില്‍ പ്രത്യേകം ഇളവുകള്‍ വേണ്ടിവരും. ഈ വര്‍ഷം ആദ്യമാണ് ഇന്ത്യ അംഗത്വത്തിന് അപേക്ഷിച്ചത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചിരുന്നു. ചൈന ഉള്‍പ്പടെയുള്ള ആറോളം രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























