പേമ ഖണ്ഡു അടക്കം ഏഴുപേര്‍ക്ക് സസ്‌പെന്‍ഷന്‍; അരുണാചലില്‍ പുതിയ മുഖ്യമന്ത്രി

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം ഏഴു പേരെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ് (പി.പി.എ) പ്രാഥമിക അംഗത്വത്തില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. പേമ ഖണ്ഡുവിനെ കൂടാതെ ഉപമുഖ്യമന്ത്രി ചൗന മേനെയും അഞ്ച് എം.എല്‍.എമാരെയുമാണ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയത്.
ജാംബേയ് ടാഷി, സി.ടി മെയിന്‍, പി.ഡി സോന, സിഗ്‌നു നാംചൂം, കാംതഹലു മോസാങ് എന്നിവരാണ് പാര്‍ട്ടി നടപടിക്ക് വിധേയരായ എം.എല്‍.എമാര്‍. ഇന്ന് ചേരുന്ന പാര്‍ട്ടി യോഗം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പി.പി.എ അധ്യക്ഷന്‍ കഹ്ഫ ബെന്‍ഗിയ അറിയിച്ചു. അതേസമയം, മുതിര്‍ന്ന നേതാവ് തകാം പാരിയോ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ജൂലൈയില്‍ വിമത നീക്കത്തിലൂടെ കോണ്‍ഗ്രസിലെ നബാം തുകിയെ അട്ടിമറിച്ചാണ് പേമ ഖണ്ഡു മുഖ്യമന്ത്രിയായത്. തുടര്‍ന്ന് സെപ്റ്റംബറില്‍ പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ 43 വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പി.പി.എയില്‍ ചേരുകയായിരുന്നു. ബി.ജെ.പിയും പി.പി.എയും ഉള്‍പ്പെടുന്ന നേര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യമാണ് അരുണാചലില്‍ ഭരണത്തിലുള്ളത്. നേരത്തെ ബി.ജി.പി പിന്തുണയോടെ മുഖ്യമന്ത്രിയായ കോണ്‍ഗ്രസ് വിമതന്‍ കലിഖോ പുള്‍ ആത്മഹത്യ ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ അരുണല്‍ പ്രദേശില്‍ മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ ആളാണ് പേമ ഖണ്ഡു.
https://www.facebook.com/Malayalivartha


























