ഓടുന്ന ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയെ തള്ളിയിട്ടു കൊല്ലാന്‍ ശ്രമം; കൈപ്പത്തി അറ്റ യുവതി ഗുരുതരാവസ്ഥയില്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. വെസ്റ്റ് ബംഗാളിലെ മാല്ഡ ഡിസ്ട്രിക്റ്റിലാണ് സംഭവം. വീഴ്ചയുടെ ആഘാതത്തില്‍ വലതു കൈപ്പത്തി അറ്റ യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്നു പോലീസ് പറഞ്ഞു.
രക്തത്തില്‍ കുളിച്ചു നിലവിളിച്ചുകൊണ്ട് കിടന്ന യുവതിയുടെ ശബ്ദം കേട്ട റയില്‍വെ പോലീസ് അവരെ അടുത്തുള്ള ആശുപത്രയില്‍ എത്തിക്കുകയായിരുന്നു. അവിടുന്ന് വിദഗ്ദ്ധ ചികിത്സക്കായി മാല്‍ഡ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
യുവതിയുടെ മാതാപിതാക്കളുടെ പരാതിയിന്മേല്‍ അഷിം മൊണ്ടാല്‍ എന്ന ആണ്‍സുഹൃത്തിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അവരുടെ അഭിപ്രായത്തില്‍ വിവാഹ വാഗ്ദാനം ചെയ്ത അഷിം മകളെ ഗര്ഭിണിയാക്കുകയും പിന്നീട് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ്.
പിന്നീട് ബന്ധത്തില്‍ നിന്നും വിട്ടു നിന്ന അഷിം പോലീസ് പരാതിന്മേല്‍ അനുനയത്തിനു വരുകയും മകളോടൊത്ത് ഒരു ചെറിയ യാത്ര ചെയ്യാന്‍ അനുവാദം വാങ്ങുകയും ചെയ്തിരുന്നു എന്ന് മാതാപിതാക്കള്‍ അറിയിച്ചു. ''ഞങ്ങള്‍ കരുതിയത് അവര്‍ യാത്ര പോകുമെന്നാണ്. പക്ഷെ മോളെ ട്രെയിനില്‍ നിന്ന് വലിച്ചെറിയുകയാണുണ്ടായത്. അവനു തക്കതായ കിട്ടണം ''- മാതാവ് പറയുന്നു. ആരോപണങ്ങള്‍ അഷിം മൊണ്ടാലിന്റെ കുടുംബങ്ങള്‍ നിഷേധിക്കുന്നുണ്ട് എങ്കിലും മൊണ്ടാല്‍ സംഭവശേഷം ഒളിവിലാണ്.
https://www.facebook.com/Malayalivartha


























