യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് 20 മിനിറ്റിന് ശേഷം കുത്തേറ്റു മരിച്ച നിലയില്‍

23 വയസ്സുകാരന്‍ അഞ്ചു പേരുടെ ആക്രമണത്തില്‍ കുത്തേറ്റു മരിച്ച നിലയില്‍. ഡല്‍ഹി സെന്റര്‍ പട്ടേല്‍ നഗര്‍ പാര്‍ക്കിനു സമീപം ആണ്‍സുഹൃത്തുമൊത്തു നടന്നു പോവുകയായിരുന്ന യുവതിയെ മോശം കമന്റുകള്‍ പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം ആയിരുന്നു സംഭവങ്ങളുടെ തുടക്കം. കൊല്ലപ്പെട്ട ഉസ്മാന്‍ എന്ന യുവാവും രണ്ടു കൂട്ടുകാരും റോക്ക് ഗാര്‍ഡന്‍ പരിസരത്ത് ഇരുന്നു വഴിയേ നടന്നു പോയ യുവതിയോട് അശ്‌ളീല പദങ്ങള്‍ പറഞ്ഞതായാണ് പോലീസ് നല്‍കുന്ന വിവരം. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആണ്‍സുഹൃത്തും യുവതിയും കൂടാതെ ഉസ്മാന്റെ രണ്ടു സുഹൃത്തുക്കളും അവിടെ നിന്ന് പോവുകയായിരുന്നു. എന്നാല്‍ ഇരുപതു മിനിട്ടിനു ശേഷം അഞ്ചു പേര് അടങ്ങുന്ന സംഘം പാര്‍ക്കിലേക്ക് വരുകയും ഉസ്മാനെ കുത്തിയ ശേഷം സ്ഥലംവിടുകയുമാണുണ്ടായത്. പാര്‍ക്കിന് സമീപം സ്ഥാപിച്ചിരുന്ന സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് അഞ്ചു പേരുടെയും വരവും പോക്കും രേഖപ്പെടുത്താന്‍ സാധിച്ചതെന്നു പോലീസ് ചൂണ്ടിക്കാണിച്ചു. ഉത്തര്‍പ്രദേശുകാരനായ ഉസ്മാന്‍ ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം വാടക വീട്ടില്‍ താമസിച്ചു വരുകയായിരുന്നു എന്നും പോലീസ് അറിയിച്ചു. കിട്ടിയ വീഡിയോ ദൃശ്യങ്ങള്‍ ആസ്പദമാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.
കമന്റടിച്ചതില്‍ പ്രതിഷേധിച്ചു ആണ്‍സുഹൃത്ത് തിരിച്ചു എതിര്‍ത്ത് സംസാരിക്കുകയും ഇതിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുമെന്ന് പറയുകയും ചെയ്തു എന്ന് പോലീസ് പറയുന്നു. ഇതുകേട്ട ഉസ്മാന്റെ സുഹൃത്തുക്കളോട് അവിടെ നില്‍ക്കാന്‍ പറഞ്ഞുവെങ്കിലും അവര്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കുകയായിരുന്നു. സുഹൃത്തുക്കളുടെ മൊഴി പ്രകാരം ഉസ്മാന്‍ അവിടെ തന്നെ ഇരിക്കുകയും അതിനു ശേഷം അഞ്ചു പേര് വന്നു കുത്തുകയുമായിരുന്നു എന്നാണ്.
ആക്രമണത്തില്‍ തുടയില്‍ ആഴത്തില്‍ മുറിവേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഉസ്മാനെ ആണ് ആരോ വിളിച്ചു പറഞ്ഞു സ്ഥലത്തെത്തിയ പോലീസ് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ട് പോയെങ്കിലും അമിത രക്തസ്രാവം കാരണം ഉസ്മാന്‍ മരണമടഞ്ഞു എന്നതാണ് ഡോക്റ്റര്‍മാര്‍ അറിയിച്ചത്. പോലീസ് ആണ്‍സുഹൃത്തിനെയും കൂട്ടരെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണം ആണ് പ്രാധാനമായും നടത്തി വരുന്നത്.
https://www.facebook.com/Malayalivartha


























