Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‌ കൊച്ചിയില്‍ ആസ്ഥാനം

26 FEBRUARY 2014 11:07 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

കേരളത്തിലെ വിമാനയാത്രക്കാരുടെ ദീര്‍ഘകാലമായുള്ള സ്വപ്‌നത്തിന്‌ സാക്ഷാത്‌ക്കാരമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ കൊച്ചിയില്‍ സ്ഥിരമായി സ്ഥാനമുറപ്പിച്ചു. പ്രത്യേക കമ്പനിയാകുന്നതിന്റെ ഭാഗമായിട്ടാണ്‌ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും കൊച്ചിയിലേക്ക്‌ മാറുന്നത്‌ . പുതിയ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറായി കെ. ശ്യാംസുന്ദറിനെ നിയമിച്ചു.
കേന്ദ്ര വ്യോമയാന മന്ത്രി കെ.സി വേണുഗോപാലിന്റെ ദീര്‍ഘനാളത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസിന്റെ ആസ്ഥാനം മുംബൈയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ കൊണ്ടുവന്നത്‌ . വര്‍ഷങ്ങളോളമായി അവിടെ സ്ഥിരതാമസമാക്കിയ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെ അതിജീവിച്ചാണ്‌ ഈ നടപടി. ആസ്ഥാനം മാറ്റല്‍ അട്ടിമറിച്ചവരെ ഒഴിവാക്കി കൊച്ചിയില്‍ പുതിയ നിയമനങ്ങളാണ്‌ നടത്തിയത്‌.ഹ്യൂമന്‍ റിസോഴ്‌സസ്‌ , ഫിനാന്‍സ്‌ വിഭാഗങ്ങള്‍ക്ക്‌ പുതിയ മേധാവികളെ നിയമിച്ചു. ഇവരുള്‍പ്പെടെ 15 പേരെ പുതിയതായി നിയമിച്ചു. മൂംബൈയില്‍ ഈ സ്ഥാനം വഹിച്ചിരുന്നവര്‍ അവിടെതന്നെ എയര്‍ഇന്ത്യയിലേക്കുമാറും.
75 ശതമാനം സര്‍വീസുകളും ഗള്‍ഫ്‌ മേഖലയിലാണ്‌ എയര്‍ഇന്ത്യ നടത്തുന്നത്‌ പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌ . വിമാനം റദ്ദാക്കുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കാനും എളുപ്പമാണ്‌. കൂടാതെ ടിക്കറ്റ്‌ റദ്ദാക്കുമ്പോള്‍ തുക തിരികെ ലഭിക്കുന്നതിനും താമസം നേരിടില്ല.
പുതിയ എയര്‍ ഇന്ത്‌യ കമ്പനിയുടെ പേരാണ്‌ എയര്‍ ഇന്ത്യ ചാര്‍ട്ടേഴ്‌സ്‌ ലിമിറ്റഡ്‌ . ഗള്‍ഫിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന വിമാനക്കമ്പനികള്‍ ആസ്ഥാനം കൊച്ചിയിലേക്ക്‌ മാറ്റുന്നതിനുള്ള ആലോചനകള്‍ക്ക്‌ ഇത്‌ പ്രേരകമാകുമെന്നാണ്‌ തോന്നുന്നത്‌ .
വയലാര്‍ രവി വ്യോമയാന മന്ത്രിയും എം.എ. യൂസഫലി എയര്‍ ഇന്ത്യ ഡയറക്‌ടറുമായിരുന്ന കാലത്താണ്‌ ഈ മാറ്റത്തെകുറിച്ചുള്ള നടപടി തുടങ്ങിയത്‌. പക്ഷേ എല എതിര്‍പ്പുകള്‍ കാരണം നടന്നില്ല. പിന്നീട്‌ കെ.സി.വേണുഗോപാല്‍ ചുമതലയേറ്റശേഷം ശ്രമങ്ങള്‍ വിജയിച്ചു.
എയര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറാണ്‌ തമിഴ്‌നാട്‌ സ്വദേശിയായ കെ. ശ്യാംസുന്ദര്‍ . ഇപ്പോള്‍ കൊച്ചി ദര്‍ബാര്‍ ഹാള്‍ റോഡിലുളള ആസ്ഥാനമന്ദിരത്തിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലുമായി നൂറോളം ജീവനക്കാര്‍ ജോലി ചെയ്‌തു വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends