നോട്ട് നിരോധനം ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണം; പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കുമായി ക്ഷേമപദ്ധതികള്‍; ഭവന വായ്പയില്‍ വന്‍ ഇളവ്

നോട്ട് നിരോധനത്തിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മോഡി. സത്യസന്ധര്‍ക്ക് നിരവധി പ്രയാസം അനുഭവിക്കേണ്ടി വന്നു ഇതിന് കാരണം അഴിമതിക്കാരാണ്.
കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ത്യാഗമനസാണ് രാജ്യം കാണിച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നു. 50 ദിവസം ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സത്യസന്ധതയും വിശ്വാസ്യതയുമാണ് വലുതെന്ന് ജനം തെളിയിച്ചു. ബാങ്കിംഗ് ഇടപാടുകള്‍ എത്രയും വേഗം സാധാരണ നിലയിലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പിന്തുണയില്‍ സന്തോഷമുണ്ട്. പണത്തിന്റെ കുറവിനേക്കാള്‍ പ്രശ്‌നം കൂടുതലാകുന്നതാണ്. ഇന്ത്യയെപ്പോലെ മറ്റൊരു സമ്പദ്ഘടനയിലും ഇത്രയും പണമില്ല. രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് അടിത്തറയിട്ട് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനം മഹത്തായ ദൗത്യമാണ്. ബാങ്കുകള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു. നോട്ട് നിരോധനത്തിന് ശേഷം ബാങ്കിംഗ് സെക്ടര്‍ കഠിനാദ്ധ്വാനം ചെയ്തു. എന്നാല്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അടക്കം ചിലര്‍ നിയമവരുദ്ധമായ ചില പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടുനിന്നു. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി എത്രത്തോളം പ്രവര്‍ത്തിക്കുന്നോ രാജ്യം അത്രയും പുരോഗതി പ്രാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കുമായി പ്രധാനമന്ത്രി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചു. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും 9 ലക്ഷം വരെയുള്ള ഭവന വായ്പയില്‍ 4 ശതമാനം പലിശ ഇളവ് പ്രഖ്യാപിച്ചു. 12 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് പലിശയില്‍ മൂന്ന് ശതമാനം ഇളവ് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട കാര്‍ഷിക വായ്പകളുടെ ആദ്യ രണ്ട് മാസത്തെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് കോടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ റുപേ കാര്‍ഡാക്കി മാറ്റും. റുപേ കാര്‍ഡ് വഴി കര്‍ഷകരുടെ വാങ്ങലും വില്‍പ്പനയും കുടുതല്‍ ലളിതമാകും. കര്‍ഷകര്‍ ബാങ്കിലേക്ക് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പാവപ്പെട്ടവര്‍ക്ക് ഗാള്‍ഹിക വായ്പ ലഭ്യമാക്കുന്നതിനുള്ള രണ്ട് പദ്ധതികള്‍ കൂടി പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























