എണ്ണ കമ്പനികള്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതകവില വര്‍ധിപ്പിച്ചു

എണ്ണ കമ്പനികള്‍ സബ്‌സിഡി നിരക്കിലുള്ള പാചകവാതകവില വര്‍ധിപ്പിച്ചു. മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയുടെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് രൂപയാണ് പാചകവാതക സിലിണ്ടറൊന്നിന് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയിലെ സബ്‌സിഡി നിരക്കിലുള്ള പാചകവാതക വില സിലണ്ടറിന് 434.71 രൂപയായി.
മണ്ണെണ്ണയുടെ വില ലിറ്ററിന് 26 പൈസയാണ് വര്‍ധിച്ചത്. വിമാന ഇന്ധനവില എട്ട് ശതമാനം വര്‍ധിച്ച് കിലോ ലിറ്ററിന് 52, 540.63 രൂപയായിട്ടുണ്ട്. ഡല്‍ഹിയിലെ വിലയാണിത്. സബ്‌സിഡി കുറയ്ക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂലായില്‍ സിലിണ്ടറുകള്‍ക്ക് രണ്ട് രൂപയെന്ന നിരക്കില്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ കൂട്ടിയിരുന്നു. ആഗോള എണ്ണവിലയും വിദേശ എക്‌സ്‌ചേഞ്ചുകളും ആധാരമാക്കിയാണ് ഓയില്‍ കമ്പനികള്‍ ഇന്ധനവില നിശ്ചയിക്കുന്നത്.
https://www.facebook.com/Malayalivartha


























