അഖിലേഷ് യാദവ് സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍; മുലായം സിങ്ങിനെ പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശകനാക്കി മാറ്റി

മുലായം സിങ് യാദവിനെ മാറ്റി അഖിലേഷ് യാദവ് സമാജ്‌വാദി പാര്‍ട്ടി(എസ്.പി) ദേശീയ അധ്യക്ഷന്‍. മുലായം സിങ്ങിനെ പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശകനാക്കി മാറ്റി. മുലായം സിങ്ങിന്റെ ബന്ധുവും അഖിലേഷി ന്റെ അനുയായിയുമായ രാംഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം.
അഖിലേഷിനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയാണെന്ന് രാംഗോപാല്‍ യാദവ് പറഞ്ഞു. അമര്‍സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും യു.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് ശിവ്പാല്‍ യാദവിനെ നീക്കുകയും ചെയ്തു. പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരാതിരിക്കാന്‍ ഇരുവരും ശ്രമിച്ചെന്നും ശിവ്പാല്‍ യാദവ് കുറ്റപ്പെടുത്തി.
എന്നാല്‍ ലഖ്‌നോയിലെ യോഗം പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് മുലായം സിങ് ആരോപിച്ചു. അഖിലേഷിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുലായം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ അഖിലേഷ് പാര്‍ട്ടി നേതൃത്വം പിടിച്ചെടുത്തത്.
പാര്‍ട്ടിയിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് മുലായം സിങ് മുഖ്യമന്ത്രി അഖിലേഷിനെയും ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും വെള്ളിയാഴ്ച പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മുലായം സിങ് യാദവ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികക്ക് ബദലായി അഖിലേഷ് യാദവ് സ്വന്തം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതാണ് മുലായത്തെ പ്രകോപിപ്പിച്ചത്.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി 24 മണിക്കൂറിനകം ഇരുവരെയും അഖിലേഷിനെയും തിരിച്ചെടുക്കുകയും ചെയ്തു. അഖിലേഷ് ശനിയാഴ്ച വിളിച്ചുചേര്‍ത്ത നിയമസഭാംഗങ്ങളുടെ യോഗത്തില്‍ പാര്‍ട്ടിയുടെ 229 എം.എല്‍.എമാരില്‍ 200-ഓളം പേരും പങ്കെടുത്ത് പിന്തുണയറിയിച്ചു. മുലായം വിളിച്ചുചേര്‍ത്ത യോഗത്തില്‍ 20-ഓളം എം.എല്‍.എമാര്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നാണ് മുലായം വിട്ടുവീഴ്ചക്ക് തയാറായത്.
https://www.facebook.com/Malayalivartha


























